| Friday, 4th September 2020, 4:51 pm

പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രദമല്ല; അടുത്ത വര്‍ഷം പകുതി വരെ കൊവിഡ് വാക്‌സിന്‍ ലഭ്യമാകില്ലെന്ന് ലോകാരോഗ്യസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: 2021 പകുതി വരെ കൊവിഡ് 19 ന് വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ് അറിയിച്ചു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു.

‘മൂന്നാഘട്ട പരീക്ഷണത്തിന് കൂടുതല്‍ സമയമെടുക്കും, കാരണം വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്, ‘ ഹാരിസ് പറഞ്ഞു.’

വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരേയും പേരെടുത്ത് ഹാരിസ് പറഞ്ഞിട്ടില്ല.

നേരത്തെ അമേരിക്ക ഒക്ടോബറോടെ വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നവംബറിലാണ് അമേരിക്കയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. ഇത് മുന്നില്‍ക്കണ്ടാണ് അമേരിക്കയുടെ വാക്‌സിന്‍ പ്രഖ്യാപനം.

അതേസമയം റഷ്യ കണ്ടെത്തിയ വാക്‌സിനിലും ലോകാരോഗ്യസംഘടന തൃപ്തരല്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more