മുംബൈ: ക്രിക്കറ്റ് മൈതാനങ്ങളില്‍ താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നത് ആരാധകരെയും താരങ്ങളെയും ഒരുപോലെ വിഷമത്തിലാഴ്ത്തുന്ന കാര്യമാണ്. സഹതാരങ്ങളും അശ്രദ്ധയോ അല്ലെങ്കില്‍ അവിചാരിതമായി സംഭവിക്കുന്ന അപകടങ്ങളുമാകും ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറുക. മുംബൈയില്‍ നടന്ന് കൊണ്ടിരിക്കുന്ന ഐ.പി.എല്‍ മത്സരത്തിനിടെ മുംബൈ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷാന്‍ പരിക്കേറ്റ് പുറത്ത് പോയിരിക്കുകയാണ്.
ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ പതിമൂന്നാം ഓവറിലാണ് സംഭവം. ബൂംറയുടെ പന്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി സിംഗിളെടുത്തപ്പോള്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ഹര്‍ദ്ദിക് പാണ്ഡ്യ സര്‍ഫ്രാസ് ഖാന്റെ വിക്കറ്റ് ലക്ഷ്യമിട്ട് സ്‌ട്രൈക്കിങ് എന്‍ഡിലേക്ക് പന്തെറിയുകയായിരുന്നു. പന്ത് കളക്ട് ചെയ്യാന്‍ ഇഷാന്‍ എത്തിയെങ്കിലും പിച്ച് ചെയ്ത് പന്ത് അപ്രതീക്ഷിതമായി ഉയര്‍ന്ന് താരത്തിന്റെ മുഖത്ത് പതിക്കുകയായിരുന്നു.
ഇതോടെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്ത വീഴുകയും ചെയ്തു. പിന്നീട് ഡോക്ടര്‍മാരുടെ സംഘം ഗ്രൗണ്ടിലെത്തി താരത്തെ ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ നഷ്ടമായതോടെ ആരു ഗ്ലൗ അണിയുമെന്ന സംശയത്തിലായിരുന്ന ആരാധകര്‍ക്കിയിലേക്കിറങ്ങി വന്നത് ആദ്യത്യ താരെ എന്ന മുംബൈയുടെ ഹീറോയായിരുന്നു.
അതേസമയം മുംബൈ ഉയര്‍ത്തിയ 214 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ബാറ്റിങ് തകര്‍ച്ചയിലാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബാംഗ്ലൂര്‍ 14 ഓവറില്‍ 104 നു 6 എന്ന നിലയിലാണ്. 49 റണ്ണുമായി നായകന്‍ വിരാട് കോഹ്‌ലിയും 1 റണ്ണുമായി വോക്‌സുമാണ് ക്രീസില്‍.