| Friday, 26th May 2017, 7:50 pm

ദൈവത്തെ പൂജ നടത്തി പ്രസാദിപ്പിക്കാം പക്ഷെ, ഭാര്യയെ പ്രസാദിപ്പിക്കാന്‍ മാത്രം നടക്കില്ല സാറേ!!; സച്ചിന്റെ സിനിമയ്ക്ക് വരാതെ സെവാഗ് മുങ്ങിയത് എങ്ങോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചില്‍ ടെണ്ടുല്‍ക്കറുടെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഇന്ന് തിയ്യറ്ററുകളിലെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്നിംഗ്‌സ് ആരംഭിക്കാനായി ക്രീസിലേക്ക് എത്തുന്ന സച്ചിനു നല്‍കുന്ന അതേ പിന്തുണയാണ് ആരാധകര്‍ സിനിമയ്ക്കും നല്‍കിയത്.

രണ്ട് ദിവസം മുമ്പ് മുംബൈയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളടക്കമുള്ള പ്രമുഖര്‍ക്കു വേണ്ടി ചിത്രത്തിന്റെ പ്രത്യേക പ്രീമയര്‍ ഷോയും ഉണ്ടായിരുന്നു. ചാമ്പ്യന്‍സ്് ട്രോഫിയ്ക്കായി ഇംഗ്ലണ്ടിലേക്കു പുറപ്പെടും മുമ്പായി വിരാടും സംഘവും ഷോയ്ക്ക് എത്തിയിരുന്നു. ചിത്രത്തിനും സച്ചിനും ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രതീക്ഷിച്ച ചില താരങ്ങളുടെ അഭാവം കൊണ്ടം ചിത്രത്തിന്റെ പ്രിമിയര്‍ ശ്രദ്ധേയമായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായത്, സച്ചിനൊപ്പം നിരവധി തവണ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ള വിരേന്ദര്‍ സെവാഗിന്റെ അസാന്നിധ്യമായിരുന്നു.


Also Read: ‘ഫാസിസത്തിന് മുന്നില്‍ തല കുനിക്കില്ല’; നാളെ സംസ്ഥാനത്തെ 201 ഏരിയ കേന്ദ്രങ്ങളില്‍ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍


സെവാഗ് എവിടെയെന്ന് മാധ്യമങ്ങളും തിരക്കിയിരുന്നു. ഒടുവില്‍ താന്‍ വരാതിരുന്നതിന്റെ കാര്യം വെളിപ്പെടുത്തി സെവാഗ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സെവാഗ് കാരണം വ്യക്തമാക്കിയത്.

” സച്ചിന്റെ പ്രീമിയറിന് “ദൈവം” പ്രത്യേകം ക്ഷണിച്ചിരുന്നു. പക്ഷെ ഭാര്യ ഹോളിഡേ ആഘോഷിക്കാനായി എന്നെ കൊണ്ടു പോവുകയായിരുന്നു. ദൈവത്തെ പൂജ നടത്തി പ്രസാദിപ്പിക്കാം പക്ഷെ ഭാര്യയെ പ്രസാദിപ്പിക്കാന്‍ കഴിയില്ലല്ലോ”. എന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്.

ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്ത വീഡിയോയില്‍ വീരു പറയുന്നത് ഇങ്ങനെയാണ്.” സച്ചിന്റെ ബാറ്റിംഗ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് ഒരുപാട് തവണ ഞാന്‍ കണ്ടിട്ടുണ്ട്. ഡ്രെസ്സിംഗ് റൂമിലിരുന്നും കണ്ടിട്ടുണ്ട്. എല്ല്ാം ഫ്രീയായിട്ടായിരുന്നു. എന്നാല്‍ ഇനി അല്‍പ്പം കാശു മുടക്കേണ്ടി വരും. സാരമില്ല. അല്‍പ്പം കാശുമുടക്കിയിട്ടാണെങ്കിലും ആ പടം കാണും. എല്ലാവരും ചിത്രം കാണണം. കാരണം ഈ ചിത്രം കാണുമ്പോള്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രചോദനം മറ്റൊരിടത്തു നിന്നും കിട്ടില്ല.”

Latest Stories

We use cookies to give you the best possible experience. Learn more