| Sunday, 9th October 2022, 6:50 pm

മീശക്ക് അവാര്‍ഡ് ലഭിച്ചതില്‍ സുരേന്ദ്രനും ശശികലയും ഉറഞ്ഞു തുള്ളുന്നതെന്തിന്

ബിബിത്ത് കോഴിക്കളത്തില്‍

വയലാര്‍ എന്ന് കേള്‍ക്കുമ്പോള്‍, സാമാന്യ അര്‍ത്ഥത്തില്‍ മലയാളി മനസ്സിലാക്കുന്നത് വയലാര്‍ രാമവര്‍മ്മ എന്നായിരിക്കും. ചോരചിന്തിയ പോരാട്ടമെന്ന മറ്റൊരു പേരുകൂടി ഉണ്ട് അതിനു. രണ്ടും പരസ്പ്പര പൂരകങ്ങളാണ്. തൂലിക പടവാളാക്കിയ കവി എന്നാണു വായലാര്‍ രാമവര്‍മ്മ അറിയപ്പെടുന്നത്.

    വയലാര്‍ രാമവര്‍മ്മ

താന്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രം, അതിന്റെ ദര്‍ശനങ്ങള്‍ വരെ ആ കവി തന്റെ കവിതകള്‍ക്ക് വിഷയമാക്കി.‘വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്കു നിന്നോട് ചെയ്യണം’ തുടങ്ങി സ്പാനിഷ് ഭാഷയിലെ ഏറ്റവും മനോഹരമായ പ്രേമ ഗാനങ്ങള്‍ എഴുതിയ നെരൂദ തന്നെയാണ്, ചിലിയിലെ ഉപ്പുഖനികളില്‍ പണിയെടുക്കുന്ന പാവപ്പെട്ടവരെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ ‘We Demand Punishment’ എന്ന് ആവര്‍ത്തിക്കുന്തോറും ശക്തിയേറിവരുന്ന, നിസ്വ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രോഷവും കത്തിപ്പടരുന്ന കവിതയിലൂടെ ആവശ്യപ്പെട്ടതും .അതേ നെരൂദ തന്നെയാണ് ‘വരൂ, രക്തം കാണൂ, ഈ തെരുവുകളിലെ രക്തം’ എന്നും എഴുതിയത്.

അതുപോലെ ‘ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മംകൂടി’ മുതല്‍ അനേകം അനശ്വരമായ പ്രണയ ഗാനങ്ങളെഴുതിയ തൂലികതന്നെയാണ്

‘മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല,
കരയാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല
മുതലാളിത്തമേ നിന്മുന്നില്‍
ഇനി മുട്ടുമടക്കാന്‍ മനസ്സില്ല’ എന്നും
‘ചലനം ചലനം ചലനം
മാനവജീവിത സംസ്‌കാരത്തിന്‍ മയൂഖ സന്ദേശം’

എന്നും

‘സ്‌നേഹിക്കയില്ല ഞാന്‍നോ
വുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.
മാനിക്കയില്ല ഞാന്‍മാ
നവമൂല്യങ്ങള്‍ മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും’

എന്നും

‘വാളല്ലെന്‍ സമരായുധം,
ഝണഝണ ധ്വാനം മുഴക്കീടുവാ-
നാളല്ലെന്‍ കരവാളു വിറ്റൊരു
മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍’

എന്നും കവി പിന്നീട് പാടിയത്.അതേ നവോത്ഥാനാനന്തര തൂലികയില്‍നിന്നുതന്നെയാണ്

‘ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതിമലയിലും ഗുരുവായൂരിലും
തൃച്ഛംബരത്തും കല്ല്.
കല്ലിനെ തൊഴുന്നവരേ…………
നിങ്ങള്‍ കല്‍പ്പണിക്കാരെ മറക്കരുതേ’

എന്നു തൊഴിലാളികളുടെ, അദ്ധ്വാനത്തിന്റെ മഹത്വത്തെ വാഴ്ത്തിപ്പാടിയ മറ്റനേകം വരികളും വാര്‍ന്നുവീണത്.

‘മരിച്ച ദൈവത്തിന്‍ സ്മാരക ശിലയില്‍
മാലയിട്ടാല്‍ വരംതരുമോ’

എന്നുകൂടി ചോദിക്കുന്നുണ്ട് കവി. വരംവഴിയല്ല; വാക്കുകള്‍വഴിയാണ് അവരുടെ ജീവിതം മാറുന്നത്.അതുകൊണ്ടാണ്,

‘വിപ്ലവം ജയിക്കട്ടേ
വിഗ്രഹങ്ങള്‍ തകരട്ടെ
സഹ്യസാനുക്കള്‍ ഉണരട്ടെ
സുപ്രഭാതങ്ങള്‍ ചുവക്കട്ടെ ‘

എന്നും വയലാറിന് പാടേണ്ടിവന്നത്.

‘കാട്ടുതിരികള്‍ കപ്പല്‍കയറ്റും തോട്ടമുടമകളേ
തോല്‍ക്കുകില്ലിനി നിങ്ങടെയോട്ട-
ത്തോക്കിനു മുന്നില്‍ തൊഴിലാളി’

എന്ന് തുടര്‍ന്ന് പാടുന്നു…

പ്രണയത്തെയും വിരഹത്തെയും ദുഃഖത്തെയും ജീവിതത്തെയും കാമനകളെക്കുറിച്ചും വിപ്ലവത്തേയും ശാസ്ത്രത്തേയും വിമോചനത്തെക്കുറിച്ചും വയലാറിന്റെ തൂലിക വാചാലമായി.

ഇടതുപക്ഷ ആഭിമുഖ്യമുള്ള കലാ പ്രവര്‍ത്തകര്‍, ആശയ പ്രചരണത്തിന്റെ ആയുധമാക്കി ഇരുപതാം നൂറ്റാണ്ടിലെ കലയെ, സിനിമയെ ഉപയോഗിച്ചു. മാര്‍ക്‌സിയന്‍ ആശയങ്ങളും സോഷ്യലിസ്‌റ് വിപ്ലവവും സകല വിജ്ഞാന ശാഖകളേയും സ്വാധീനിച്ച കാലം കൂടിയായിരുന്നു അത്.

കാര്യങ്ങളെ നോക്കിക്കാണുന്നതിനു പുതിയ ഒരു രീതിശാസ്ത്രം അതവതരിപ്പിച്ചു. അത്തരത്തിലൊരു സ്വാധീനത്തെക്കുറിച്ചാണ് അനശ്വരനായ വയലാര്‍ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന സിനിമയിലെ ഒരു ഗാനത്തിലൂടെ അവതരിപ്പിച്ചത്. ‘പല്ലനയാറിന്‍ തീരത്തില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് വയലാര്‍ മാറിയ കാവ്യഭാവുകത്വത്തെ ഉജ്ജ്വലമായി വരച്ചു ചേര്‍ക്കുന്നത്.

അതുവരെ സ്ത്രീയുടെ അംഗലാവണ്യം മാത്രം വിഷയീഭവിച്ച കലാരംഗം പുതിയ പ്രചോദനം ഉള്‍ക്കൊള്ളുന്നതെങ്ങനെയെന്നും കലയുടെ ദര്‍പ്പണം ജനങ്ങള്‍ക്കുനേരെ തിരിയുന്ന ചരിത്ര സന്ദര്‍ഭം ഏതെന്നുമുള്ള പ്രത്യയശാസ്ത്രമാണ് അതിലളിതമായും ഉജ്ജ്വലമായും കവി അവതരിപ്പിക്കുന്നത്.

‘പൂര്‍വ ദിങ്മുഖമൊന്നു ചുവന്നു പുതിയ മനുഷ്യരുണര്‍ന്നു’ മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കലയുടെ മേഖലയില്‍ എങ്ങനെയാണ് മാറ്റം കൊണ്ടുവന്നത് എന്നും വീണപൂക്കളെ വീണ്ടുമുയര്‍ത്തിയ കുമാരനാശാന്റെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന വരികളും സംയോജിപ്പിച്ച് വയലാര്‍ എഴുതിയ ഈ ഗാനം എക്കാലത്തെയും മഹത്തായ സൃഷ്ടികളില്‍ ഒന്നാണ്.

‘മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല,
കരയാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല
മുതലാളിത്തമേ നിന്മുന്നില്‍
ഇനി മുട്ടുമടക്കാന്‍ മനസ്സില്ല’

തുടങ്ങി

‘ചലനം ചലനം ചലനം
മാനവജീവിത സംസ്‌കാരത്തിന്
മയൂഖ സന്ദേശം’

ഇങ്ങനെ നിരവധി പാട്ടുകളും കവിതകളും മനുഷ്യവിമോചനവുമായി ബന്ധപ്പെട്ടു എഴുതിയ കവിയാണ് വയലാര്‍. ഇന്നും കേരളീയര്‍ അത് പാടിക്കൊണ്ട് നടക്കുന്നു.

‘സ്‌നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.
മാനിക്കയില്ല ഞാന്‍
മാനവമൂല്യങ്ങള്‍ മാനിച്ചിടാത്തൊരു
നീതിശാസ്ത്രത്തെയും’

എന്നും

‘വാളല്ലെന്‍ സമരായുധം,
ഝണഝണ ധ്വാനം മുഴക്കീടുവാ-
നാളല്ലെന്‍ കരവാളു വിറ്റൊരു
മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍!’

എന്നും കവി പിന്നീട് പാടുകയുണ്ടായി.‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ ഡീ.സീ. ബുക്ക്‌സ് ‘വയലാര്‍ സന്പൂര്‍ണ്ണ കൃതികള്‍’ വിറ്റഴിച്ചതു ഈ വരികളോടെയായിരുന്നു.

‘ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതിമലയിലും ഗുരുവായൂരിലും
തൃച്ഛംബരത്തും കല്ല്.
കല്ലിനെ തൊഴുന്നവരേ…………
നിങ്ങള്‍ കല്‍പ്പണിക്കാരെ മറക്കരുതേ’

വയലാര്‍ പാടുന്നു…വിഗ്രഹാരാധനയെ വിമര്‍ശിക്കുകയാണ് ഈ വരികളിലൂടെ കവി. തൊഴിലാളികളുടെ, അദ്ധ്വാനത്തിന്റെ മഹത്വത്തെ വാഴ്ത്തിപ്പാടുകയാണ്.

‘മരിച്ച ദൈവത്തിന്‍ സ്മാരക ശിലയില്‍ മാലയിട്ടാല്‍ വരംതരുമോ’ എന്നുകൂടി ചോദിക്കുന്നുണ്ട് കവി. വിഗ്രഹാരാധന ദൈവത്തിനു പകരം വെക്കല്‍ ആണ്. വിഗ്രഹങ്ങള്‍ക്കുള്ള ജനസ്വാധീനമായിരിക്കാം വിഗ്രഹഭഞ്ജകരായ കമ്മ്യൂണിസ്റ്റുകള്‍ക്കു പോലും വിഗ്രഹങ്ങള്‍ സ്ഥാപിക്കേണ്ടി വരുന്നത്. പക്ഷെ അവരുടെ വിഗ്രഹത്തിനു മുന്നില്‍ ആരെങ്കിലും പോയി പ്രാര്‍ത്ഥിക്കാറില്ല. വരം ലഭിക്കാറുമില്ല. വരംവഴിയല്ല, വാക്കുകള്‍വഴിയാണ് അവരുടെ ജീവിതം മാറുന്നത്. അതുകൊണ്ടാണ്,

‘വിപ്ലവം ജയിക്കട്ടേ
വിഗ്രഹങ്ങള്‍ തകരട്ടെ
സഹ്യസാനുക്കള്‍ ഉണരട്ടെ
സുപ്രഭാതങ്ങള്‍ ചുവക്കട്ടെ ‘

എന്നും വയലാറിന് പാടേണ്ടിവന്നത്.

‘കാട്ടുതിരികള്‍ കപ്പല്‍കയറ്റും തോട്ടമുടമകളേ
തോല്‍ക്കുകില്ലിനി നിങ്ങടെയോട്ട-
ത്തോക്കിനു മുന്നില്‍ തൊഴിലാളി’

എന്ന് തുടര്‍ന്ന് പാടുന്നു…….

വ്യവസ്ഥയുടെ എല്ലാ നീതികേടുകള്‍ക്കുമെതിരെ വാക്കുകളാല്‍ പൊരുതിയ, താന്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രം, അതിന്റെ ദര്‍ശനങ്ങള്‍ വരെ ആ കവി തന്റെ കവിതകള്‍ക്ക് വിഷയമാക്കി. എക്കാലത്തും പുരോഗമന പക്ഷത്ത് നിലയുറപ്പിക്കുകയും നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത കവിയായിരുന്നു വയലാര്‍ രാമവര്‍മ്മ.

വയലാറിന്റെ പേരിലുള്ള അവാര്‍ഡ് എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിന് നല്‍കിയതിനെതിരെ ശശികല മുതല്‍ സുരേന്ദ്രന്‍ വരെ വാളുകള്‍ എടുത്ത് ഉറഞ്ഞു തുള്ളുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല?

content highlights : Why Surendran and Sasikala upset about Meesha getting the vayalar award? writes bibith kozhikkalathil

ബിബിത്ത് കോഴിക്കളത്തില്‍

We use cookies to give you the best possible experience. Learn more