| Thursday, 21st December 2023, 6:16 pm

20.50 കോടി രൂപക്ക് സണ്‍ റൈസേഴ്‌സ് അവനെ എന്തിനാണ് വാങ്ങിയത്; ചോദ്യം ചെയ്ത് ഓസീസ് കോച്ച് ജേസണ്‍ ഗില്ലെസ്പി

സ്പോര്‍ട്സ് ഡെസ്‌ക്

വമ്പന്‍ താരങ്ങളെ സ്വന്തമാക്കി 2024 ഐ.പി.എല്‍ താരലേലം പൊടി പൊടിച്ചിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില കൊടുത്താണ് ഓസീസ് താരങ്ങളായ മിച്ചല്‍ സ്റ്റാര്‍ക്കിനേയും പാറ്റ് കമ്മിന്‍സിനേയും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. 24.75 കോടിക്കാണ് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയെതെങ്കില്‍ സണ്‍ റൈസേഴ്‌സ് ഹൈദരബാദ് 20.50 കോടിക്കാണ് പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് പാറ്റ് കമ്മന്‍സിനെ ഇത്രയും വലിയ തുകക്ക് ടീം സ്വന്തമാക്കിയത് എന്തിനാണെന്നാണ്.

ഈ പുതിയ സംഭവത്തില്‍ ഓസീസ് താരങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും മുന്‍ ഓസ്‌ട്രേലിയന്‍ താരവും കോച്ചുമായ ജേസണ്‍ ഗില്ലെപ്‌സി പാറ്റ് കമ്മിന്‍സിനെ വലിയ തുകക്ക് വാങ്ങിയതിനെ അമ്പരപ്പോടെയാണ് കാണുന്നത്.

കമ്മിന്‍സ് ഒരു ടെസ്റ്റ് കളിക്കാരന്‍ ആണെന്നും ടി-ട്വന്റി ക്രിക്കറ്റിന് അനുയോജ്യമായ ക്രിക്കറ്റ് താരം അല്ലെന്നും ഗില്ലെസ്പി അഭിപ്രായപ്പെട്ടു.

‘കമ്മിന്‍സ് ഒരു വിദഗ്ധനായ ബൗളറും ഫലപ്രദമായ ഒരു ക്യാപ്റ്റനും ആണ്, ഞങ്ങള്‍ അതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാലും ടി-ട്വന്റിയില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ മികവ് പുലര്‍ത്തുമെന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ അഭിപ്രായത്തില്‍ അവന്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് ഏറ്റവും കൂടുതല്‍ അനുയോജ്യം. അവിടെയാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ശക്തി കിടക്കുന്നത്,’അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്ത ഏറ്റവും കൂടുതല്‍ പണം കൊടുത്ത് വാങ്ങിയ സ്റ്റാര്‍ക്കിനെക്കുറിച്ചും ഗില്ലസ്പി സംസാരിച്ചിരുന്നു.

‘അദ്ദേഹം വിലപ്പെട്ട ഒരു താരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവനെ സമ്മതിച്ചോളാം ഇത് ഗണ്യമായ പണം തന്നെയാണ്. നാമെല്ലാവരും അത് തിരിച്ചറിയുന്നു. ഐ.പി.എല്ലിന്റെ സാമ്പത്തിക സ്‌കെയില്‍ കണക്കിലെടുത്താല്‍ അത് അര്‍ത്ഥവത്താണ്. മിച്ചല്‍ ഞാന്‍ ആവേശത്തിലാണ്,’അദ്ദേഹം പറഞ്ഞു.

Content Highlight: Why Sunrisers Hyderabad is buying Pat Cummins

We use cookies to give you the best possible experience. Learn more