മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു സുനില്‍ ഗവാസ്‌കര്‍. അതിനുള്ള കാരണവും ഗവാസ്‌കര്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നപ്പോഴും കളിയെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കാറില്ല. ഓരോ പന്തും നിരീക്ഷിക്കാന്‍ എനിക്കായിട്ടില്ല. ഒരു പരിശീലകനോ സെലക്ടറോ ആകണമെങ്കില്‍ ഓരോ പന്തും നിങ്ങള്‍ നിരീക്ഷിക്കണം,’ ഗവാസ്‌കര്‍ പറഞ്ഞു.
ജി.ആര്‍ വിശ്വനാഥും തന്റെ അമ്മാവന്‍ മാധവ് മന്ത്രിയും അത്തരത്തിലുള്ളവരായിരുന്നെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കളിക്കാരുമായി അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായുള്ള ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും താരം പറഞ്ഞു.