| Saturday, 2nd December 2017, 10:11 am

'രാഹുല്‍ ഗാന്ധി അഹിന്ദു'; ഹിന്ദുവായിരുന്നേങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ലെന്നും സ്മൃതി ഇറാനി

എഡിറ്റര്‍

അഹമ്മദാബാദ്: രാഹുല്‍ ഗാന്ധി ഹിന്ദുവായിരുന്നെങ്കില്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പശുവിനെ കൊന്നപ്പോള്‍ എന്ത് കൊണ്ട് പ്രതികരിച്ചില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സമൃതി ഇറാനി.

യൂ.പിയില്‍ കോണ്‍ഗ്രസിനെ തകര്‍ത്തപോലെ ഗുജറാത്തിലും ബി.ജെ.പി കോണ്‍ഗ്രസിനെ തകര്‍ക്കും വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിയാകണം രാഹുല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും സ്മൃതി ആവശ്യപ്പെട്ടു.


Also read സോംനാഥ് ക്ഷേത്ര രജിസ്റ്ററില്‍ എന്റെ പേര് മാറ്റിയെഴുതിയത് ബി.ജെ.പിക്കാര്‍; ഞങ്ങള്‍ ഏതെങ്കിലും മതത്തിന്റെ ബ്രോക്കര്‍മാരല്ലെന്നും രാഹുല്‍ഗാന്ധി


സോമനാഥ ക്ഷേത്ര വിവാദം ഉയര്‍ന്നുവന്നതിനിടെ തങ്ങള്‍ കുടുംബം ഒന്നടങ്കം ശിവ ഭക്തരാണെന്നും എന്നാല്‍ അത് രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കാനുള്ളതല്ലെന്നും എന്റെ മതത്തിന്റെ സര്‍ട്ടിഫിക്ക് ആരുടെ മുന്‍പിലും കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിലെത്തിയ രാഹുല്‍ സന്ദര്‍ശക രജിസ്റ്ററില്‍ മാത്രമാണ് ഒപ്പിട്ടതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more