| Monday, 1st December 2014, 6:16 pm

ധോണി എന്തിനു രാജിവെയ്ക്കണം? : എന്‍. ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഐ.പി.എല്‍ വാതുവെപ്പു വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിവാദ ടീമായ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ക്യാപ്റ്റനുമായ എം.എസ് ധോണിക്ക് ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ പിന്തുണ. ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ ധോണി രാജിവെക്കേണ്ടതില്ലെന്ന് ശ്രീനിവാസന്‍ തിങ്കളാഴ്ച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്‌സില്‍ ധോണിക്കുള്ള പങ്കിനെകുറിച്ചുള്ള ചോദ്യങ്ങളെ അവഗണിച്ചുകൊണ്ടാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബിസിസി.ഐക്കെതിരെ വീണ്ടും സുപ്രീം കോടതി വിമര്‍ശനമുണ്ടായി. കോഴക്കേസ് അന്വേഷിക്കാന്‍ എന്തുകൊണ്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചില്ല എന്ന് കോടതി ചോദിച്ചു.

എന്നാല്‍ തനിക്കെതിരായി ഉയര്‍ന്നു വന്ന ആരോപണങ്ങളെ എന്‍. ശ്രീനിവാസന്‍ നിഷേധിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സ്വന്തമാക്കിയത് ശരത് പവാറിനോട് അഭിപ്രായം തേടിയ ശേഷമായിരുന്നു. ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഗുരുനാഥ് മെയ്യപ്പനെതിരെയും രാജസ്ഥാന്‍ റോയല്‍സ് ഉടമയായ രാജ് കുന്ദ്രയ്ക്കുമെതിരെയും നടപടി സ്വീകരിച്ചിരുന്നു.

നേരത്തെ വിവാദങ്ങളോട് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയ്യാറായിരുന്നില്ല. ധോണിക്ക് ഇന്ത്യ സിമന്റ്‌സുമായുള്ള ബന്ധമെന്തെന്ന് വ്യക്തമാക്കാന്‍ പോലും അദ്ദേഹം വ്യക്തമാക്കാന്‍ തയ്യാറിയിരുന്നില്ല. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ധോണി വൈസ് പ്രസിഡന്റായി നില്‍ക്കുന്നത് ധോണിക്കെതിരെ സംശയത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ധോണിയെന്തിനാണ് രാജിവെക്കുന്നത് എന്നാണ് ശ്രീനിവാസന്‍ ചോദിച്ചത്.

We use cookies to give you the best possible experience. Learn more