മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ മുന്നില്‍ നയിച്ചത് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറായിരുന്നു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളില്‍ മുന്‍മുഖ്യമന്ത്രിമാരടക്കം സംസ്ഥാനത്തൊട്ടാകെ ഓടി നടന്ന് പ്രചരണത്തിന് ഉണ്ടായിരുന്നില്ല. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം മണ്ഡലത്തില്‍ മാത്രം ഒതുങ്ങിയത് തന്ത്രമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വാദം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ് വാദം ഇങ്ങനെയാണ്
കോണ്‍ഗ്രസ് മത്സരിക്കുന്ന ഓരോ സീറ്റിലും ഇത്തവണ ഏറെ ആലോചിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വിജയിക്കാനും ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ കടുത്ത മത്സരം കാഴ്ചവെക്കാനും കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ എന്നതായിരുന്നു മാനദണ്ഡം. അത് കൊണ്ട് തന്നെ ഓരോ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് ശ്രമിച്ചത്. അത് കൊണ്ടാണ് മുതിര്‍ന്ന നേതാക്കളടക്കം മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുകയും പ്രചരണത്തിനെത്താതിരുന്നതും.
എന്ത് കൊണ്ട് ശരത് പവാര്‍ മാത്രം?
കോണ്‍ഗ്രസില്‍ വെച്ചും എന്‍.സി.പിയില്‍ വെച്ചും ഏറ്റവും മുതിര്‍ന്ന നേതാവാണ് ശരത് പവാര്‍. ശരത് പവാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല . അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും അത് കൊണ്ട് എത്താന്‍ കഴിയും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഏതാണ്ട് എല്ലാവരും മത്സരിക്കുന്നുണ്ട്. തങ്ങളുടെ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുന്നത് വളരെ പ്രധാനമാണ് എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.
ബി.ജെ.പി-ശിവസേന സഖ്യത്തിന് കടുത്ത ഭീഷണി തന്നെയാണ് പ്രതിപക്ഷം ഉയര്‍ത്തുന്നതെന്നാണ് എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കളുടെ വാദം. അത് കൊണ്ട് തന്നെയാണ് മോദി 10 റാലിയിലും അമിത് ഷാ 30 റാലിയിലും പങ്കെടുത്തതെന്നാണ് ഇവരുടെ വാദം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ