| Tuesday, 17th February 2015, 12:23 pm

ഇന്ത്യയില്‍ ഏറ്റവുമധികം കുട്ടികള്‍ വയറിളക്കവും ന്യൂമോണിയയും കാരണം മരിക്കുന്നതെന്തുകൊണ്ട്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ വര്‍ഷം തോറും നിരവധി കുട്ടികളാണ് വയറിളക്കവും ന്യൂമോണിയയും കാരണം മരിക്കുന്നത്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണ് ഇത്തരത്തില്‍ മരിക്കുന്നതില്‍ കൂടുതലും. ഗ്രാമീണ ഇന്ത്യയില്‍ പ്രത്യേകിച്ച് ബീഹാറിലാണ് മരണസംഖ്യ കൂടുന്നത്. എന്താണിതിനു കാരണം?

ബീഹാറിലെ ഗ്രാമീണ മേഖലയിലുള്ള 340 ആരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ നിന്നു തന്നെ ഇതിനുള്ള ഉത്തരം ലഭിക്കും. ഇവിടങ്ങളില്‍ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നത് ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുപോലും ഇല്ലാത്തവരാണെന്നാണ് ഡ്യൂക്ക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായത്.

രോഗം കണ്ടെത്താനും ഈ രോഗമുള്ള കുട്ടികളെ ചികിത്സിക്കാനുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അറിവ് കണ്ടെത്തുന്നതിനായി അഭിമുഖങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇവര്‍ നല്‍കുന്ന യഥാര്‍ത്ഥ ചികിത്സ മനസിലാക്കാന്‍ വേണ്ടി ഇത്തരം രോഗമുണ്ടെന്നു പറഞ്ഞ് ചിലരെ ഇവരുടെ അടുത്തേക്ക് അയക്കുകയും ചെയ്തിരുന്നു.

ആരോഗ്യദായകര്‍ക്ക് ഈ രോഗങ്ങളെക്കുറിച്ച് കുറഞ്ഞ അറിവേയുള്ളൂവെന്നു അഭിമുഖത്തില്‍ മനസിലാക്കാനായിട്ടുണ്ട്. പരിശോധനയുടെ കാര്യത്തിലാണെങ്കില്‍ വളരെമോശമാണ് ഇവരുടെ സ്ഥിതിയെന്നാണ് മനസിലാക്കാനായത്.

തങ്ങള്‍ വില കുറഞ്ഞ മരുന്നുകളാണ് കുറിച്ചുനല്‍കാറുള്ളതെന്ന് 72% പേരും പറഞ്ഞെങ്കിലും വയറിളക്കുമുണ്ടാവുന്ന കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി നല്‍കുന്ന യഥാര്‍ത്ഥ മരുന്നായ “വെറും ഒ.ആര്‍.എസ്” എന്നത് ആരും കുറിച്ചു നല്‍കിയിട്ടില്ല.

പരിശോധിച്ച 72% പേര്‍ക്കും ഒ.ആര്‍.എസ് നല്‍കിയിട്ടില്ല. അതിനുപകരം അവര്‍ക്ക് കൈനിറയെ ഗുളികകളും ആന്റിബയോട്ടിക്കുകളുമാണ് കുറിച്ചുനല്‍കിയത്. ഒ.ആര്‍.എസ് കുറച്ചുനല്‍കിയവരാകട്ടെ അനാവശ്യമായ ആന്റിബയോട്ടിക്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഠത്തില്‍ പങ്കെടുത്ത ആരോഗ്യദായകരില്‍ 80% പേര്‍ക്കും മെഡിക്കല്‍ ഡിഗ്രിയില്ല.

ജാമ പീഡിയാട്രിക് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

We use cookies to give you the best possible experience. Learn more