ഒരു മനുഷ്യന്റെ ജീവിതത്തില്‍ വിദ്യാഭ്യാസം എന്നത് 99.9% സാഹചര്യങ്ങളുടെ ഫലമാണു. 0.1% പോലും വരില്ല സ്വാഭാവികമായ കഴിവുകളുടെ ഗുണം. മറ്റ് ശല്യങ്ങളില്ലാതെ പഠിക്കാന്‍ സൗകര്യമുള്ള വീട്, വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള അച്ഛനമ്മമാര്‍, നല്ല സ്‌കൂളിലെ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു ടീച്ചര്‍മാരില്‍ നിന്നു കിട്ടുന്ന പരിഗണന, പ്രാഥമിക ക്ലാസുകളില്‍ത്തന്നെ കണക്കിലും ശാസ്ത്ര വിഷയങ്ങളിലും കിട്ടുന്ന അടിസ്ഥാനം, ഇതൊക്കെ ഉള്ള ഒരാള്‍ +2 പഠിക്കാന്‍ വരുമ്പോള്‍ ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ നന്നായി മനസിലാക്കും. അതിനു പുറമേ +2നു എവിടെ പഠിക്കുന്നു, എവിടെ ട്യൂഷനു പോകുന്നു, എത്ര നേരം ഇരുന്നു പഠിക്കാനുള്ള സാഹചര്യം വീട്ടിലുണ്ട്, കൂടെ എന്‍ട്രന്‍സ് കോച്ചിങ്ങിനു പഠിക്കുന്ന കൂട്ടുകാര്‍ എങ്ങനെ, അവരുടെ പീര്‍ പ്രെഷര്‍, പഠിച്ചുകഴിഞ്ഞാല്‍ എന്തൊക്കെ ഗുണങ്ങളുണ്ട് എന്ന കരിയര്‍ ഗൈഡന്‍സ്, ഇതെല്ലാം ഒരാളുടെ പഠനത്തെ സ്വാധീനിക്കും.
ഒപ്പിനിയന്‍ : ഫ്രാന്‍സിസ് നസ്രേത്ത്
സംവരണത്തെപ്പറ്റി എഴുതാന്‍ നിമിത്തമായ രണ്ട് സംഭവങ്ങള്‍ നടന്നു. 1) തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ ആഘോഷങ്ങളുടെ ഭാഗമായി പറ്റിയ വാഹനാപകടത്തില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു, ഒരു “പട്ടികജാതി” വിദ്യാര്‍ത്ഥിയാണു അപകടത്തിനുകാരണമായ ജീപ്പോടിച്ചത്, 56,000 റാങ്ക് കിട്ടിയ ഈ വിദ്യാര്‍ത്ഥി ഒരുപാട് പേപ്പറുകള്‍ തോറ്റ ആളാണു, ഇങ്ങനെയുള്ളവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കണം, ഒന്നും രണ്ടും സെമസ്റ്ററില്‍ പരീക്ഷകള്‍ തോല്‍ക്കുന്നവരെ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശിപ്പിക്കാതെ റിപ്പീറ്റ് ചെയ്യിക്കണം എന്ന മട്ടില്‍ തിരുവനന്തപുരം എഞ്ചിനിയിറങ്ങ് കോളജിലെ ഒരു അദ്ധ്യാപകന്‍ എഴുതിയ കുറിപ്പ്.
ഈ പോസ്റ്റ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. ചിലര്‍ പോസ്റ്റിനു ചുവടെയും പോസ്റ്റ് ഷെയര്‍ ചെയ്തപ്പോഴും സംവരണം എടുത്തുകളയണം, റാങ്ക് കുറഞ്ഞ വിദ്യാര്‍ത്ഥികളെ കോളേജില്‍ പഠിപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടു.
2) ഗുജറാത്തിലെ പ്രബല മുന്നോക്ക വിഭാഗമായ പട്ടേല്‍മാര്‍ അവര്‍ക്കും സംവരണം വേണം എന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം. അമേരിക്കയിലെ വഴിയോര ഹോട്ടലുകളില്‍ (മോട്ടലുകള്‍) ഭൂരിഭാഗവും പട്ടേലുകളുടേതാണു. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും പട്ടേലുകള്‍ പ്രബല ബിസിനസ് സമൂഹമാണു.
ഉദാഹരണത്തിനു കെനിയയില്‍ നയ്‌റോബിയിലെ ഏറ്റവും വിലകൂടിയ റെസിഡന്‍ഷ്യല്‍ ഏരിയ പട്ടേലുകളുടേതാണു. ഇന്ത്യയില്‍ പട്ടേലുകള്‍ രത്‌നവ്യാപാരികള്‍, വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, ഭൂവുടമകള്‍, എന്നിവരുടെ സമൂഹമാണു. പട്ടേലുകള്‍ക്കും സംവരണം വേണം എന്നു ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭം സംവരണം എടുത്തുകളയണം എന്ന ആവശ്യത്തിലേക്ക് മാറി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തകിടം മറിക്കാനാണു പട്ടേലുകള്‍ നോക്കുന്നത്.
ഇതില്‍ ഒന്നാമത്തെ വിഷയത്തെപ്പറ്റി, തിരുവനന്തപുരത്തെ പ്രശ്‌നത്തെപ്പറ്റി പറയട്ടെ.
1. എന്തുകൊണ്ടാണു ഒരു വിദ്യാര്‍ത്ഥി തോറ്റുകിടക്കുന്നത്? എന്തുകൊണ്ടാണു എഞ്ചിനീയറിങ്ങിനു ദളിത് വിദ്യാര്‍ത്ഥികള്‍ക്കു റാങ്ക് കുറഞ്ഞുപോകുന്നത്? ഉന്നതവിദ്യാഭ്യാസ രംഗത്തു വന്നാലും ഇവര്‍ സ്ട്രഗിള്‍ ചെയ്യുന്നത് എന്തുകൊണ്ടാണു?
ഒരു മനുഷ്യന്റെ ജീവിതത്തില്‍ വിദ്യാഭ്യാസം എന്നത് 99.9% സാഹചര്യങ്ങളുടെ ഫലമാണു. 0.1% പോലും വരില്ല സ്വാഭാവികമായ കഴിവുകളുടെ ഗുണം. മറ്റ് ശല്യങ്ങളില്ലാതെ പഠിക്കാന്‍ സൗകര്യമുള്ള വീട്, വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള അച്ഛനമ്മമാര്‍, നല്ല സ്‌കൂളിലെ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു ടീച്ചര്‍മാരില്‍ നിന്നു കിട്ടുന്ന പരിഗണന, പ്രാഥമിക ക്ലാസുകളില്‍ത്തന്നെ കണക്കിലും ശാസ്ത്ര വിഷയങ്ങളിലും കിട്ടുന്ന അടിസ്ഥാനം, ഇതൊക്കെ ഉള്ള ഒരാള്‍ +2 പഠിക്കാന്‍ വരുമ്പോള്‍ ക്ലാസില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ നന്നായി മനസിലാക്കും. അതിനു പുറമേ +2നു എവിടെ പഠിക്കുന്നു, എവിടെ ട്യൂഷനു പോകുന്നു, എത്ര നേരം ഇരുന്നു പഠിക്കാനുള്ള സാഹചര്യം വീട്ടിലുണ്ട്, കൂടെ എന്‍ട്രന്‍സ് കോച്ചിങ്ങിനു പഠിക്കുന്ന കൂട്ടുകാര്‍ എങ്ങനെ, അവരുടെ പീര്‍ പ്രെഷര്‍, പഠിച്ചുകഴിഞ്ഞാല്‍ എന്തൊക്കെ ഗുണങ്ങളുണ്ട് എന്ന കരിയര്‍ ഗൈഡന്‍സ്, ഇതെല്ലാം ഒരാളുടെ പഠനത്തെ സ്വാധീനിക്കും.
കാമ്പസ് ഇന്റര്‍വ്യൂവിനു ഇരിക്കണമെങ്കില്‍ മിക്ക കമ്പനികളും മിനിമം ശതമാനം മാര്‍ക്ക് ചോദിക്കും (പലരും 75% മാര്‍ക്ക്, ചിലര്‍ 80% മാര്‍ക്ക്, കട്ടോഫ് ആയി വെക്കും). ഏതെങ്കിലും വിഷയത്തിനു തോറ്റ് പേപ്പര്‍ ക്ലിയര്‍ ചെയ്യാനുള്ളവരെ പല കമ്പനികളും കാമ്പസ് ഇന്റര്‍വ്യൂവിനു പരിഗണിക്കില്ല. ഫലത്തില്‍ മാര്‍ക്ക് ഒരു അരിപ്പയാകുന്നു.
ഒരു സാഹചര്യവും ഇല്ലാതെ വരുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തു വരുമ്പോള്‍ ആദ്യം കഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലാണു. ഇംഗ്ലീഷിലോ കണക്കിലോ വേണ്ടത്ര ഫൗണ്ടേഷന്‍ ഇല്ലാതെ വരുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ പഠിപ്പിക്കല്‍ മനസിലാവില്ല, കണക്ക് ഒരുപാടു വരുന്ന വിഷയങ്ങള്‍ ആദ്യം പ്രയാസമായി തോന്നും.
എന്നാല്‍ ഇതേ വിദ്യാര്‍ത്ഥികള്‍ രണ്ട് കൊല്ലം കഴിയുമ്പൊഴേക്കും സിസ്റ്റവുമായി പരിചയപ്പെടുകയും പിന്നീട് നല്ല മാര്‍ക്കോടെ പരീക്ഷകള്‍ വിജയിക്കുകയും ചെയ്യും.
2. സംവരണം ഇല്ലായിരുന്നെങ്കില്‍ എന്തുപറ്റിയേനെ?
സംവരണം ഇല്ലായിരുന്നെങ്കില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ എഞ്ചിനീയറിങ്ങിനോ മെഡിസിനോ എത്തുന്നത് തൂലോം കുറവായിരിക്കും. പ്രൊഫഷണല്‍ വിദ്യാഭ്യാസം സവര്‍ണ്ണ, ഒ.ബി.സി. കുത്തകയായി നിലനിന്നേനെ.
3. സംവരണത്തിന്റെ ഗുണങ്ങള്‍ തകിടം മറിക്കപ്പെടുന്നുണ്ടോ?
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജ് കേരളത്തിലെ എന്‍ട്രന്‍സ് റാങ്കില്‍ ഏറ്റവും മുകളില്‍ വരുന്ന കുട്ടികള്‍ തിരഞ്ഞെടുക്കുന്ന ഒന്നാണു. അതിനു കാരണം അവിടെ പഠിച്ചു കഴിയുമ്പോള്‍ കിട്ടുന്ന കാമ്പസ് ഇന്റര്‍വ്യൂകള്‍ തൊഴിലവസരങ്ങള്‍ ആണു. എന്റെ ബാച്ചില്‍ (15 വര്‍ഷം മുന്‍പു) പഠിച്ചിറങ്ങിയ പലരും വിദേശരാജ്യങ്ങളില്‍ വര്‍ഷത്തില്‍ കോടികള്‍ ശമ്പളം കിട്ടുന്ന ജോലിചെയ്യുന്നു.
കാമ്പസ് ഇന്റര്‍വ്യൂവിനു ഇരിക്കണമെങ്കില്‍ മിക്ക കമ്പനികളും മിനിമം ശതമാനം മാര്‍ക്ക് ചോദിക്കും (പലരും 75% മാര്‍ക്ക്, ചിലര്‍ 80% മാര്‍ക്ക്, കട്ടോഫ് ആയി വെക്കും). ഏതെങ്കിലും വിഷയത്തിനു തോറ്റ് പേപ്പര്‍ ക്ലിയര്‍ ചെയ്യാനുള്ളവരെ പല കമ്പനികളും കാമ്പസ് ഇന്റര്‍വ്യൂവിനു പരിഗണിക്കില്ല. ഫലത്തില്‍ മാര്‍ക്ക് ഒരു അരിപ്പയാകുന്നു.
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലെ മാഷ് പറയുന്ന, ഒരുപാട് പേപ്പറുകള്‍ തോറ്റുകിടക്കുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി ലഭിക്കുന്നതില്‍ നിന്നും അരിച്ചുമാറ്റപ്പെടുന്നു. ഇന്റര്‍വ്യൂവിനു ഇരിക്കാന്‍ പറ്റിയെങ്കില്‍ ഇവരില്‍ പലര്‍ക്കും ജോലി ലഭിച്ചേനെ, സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താനും വിദേശരാജ്യങ്ങളില്‍പ്പോയി പണമുണ്ടാക്കാനും പറ്റിയേനെ, ഈ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു.
അടുത്തപേജില്‍ തുടരുന്നു
തിരുവനന്തപുരത്തെ അദ്ധ്യാപകനു ചിന്ത പോകുന്നത് (അദ്ധ്യാപകനു മാത്രമല്ല, പുള്ളിയുടെ പോസ്റ്റ് പങ്കുവെച്ച, വായിച്ച, അയ്യായിരത്തില്‍പ്പരം പേര്‍ക്കും) തോറ്റുകിടക്കുന്ന കുട്ടികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കണം, വര്‍ഷം റിപ്പീറ്റ് ചെയ്യിക്കണം, എന്നൊക്കെയാണു. എന്റെ സ്‌കൂളില്‍ ഒന്നും രണ്ടും തവണ തോറ്റുകിടക്കുമ്പോള്‍ കുട്ടികള്‍ പഠിത്തം നിര്‍ത്തിപ്പോകുന്നത് പതിവായിരുന്നു. കാര്യം ഓരോ തവണ തോറ്റ് റിപ്പീറ്റ് ചെയ്യേണ്ടി വരുമ്പൊഴും അതുവരെ കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ അടുത്ത ക്ലാസില്‍ പോകും.
4. അവര്‍ പഠിക്കാഞ്ഞിട്ടല്ലേ മാര്‍ക്ക് കുറയുന്നത്?
അവര്‍ പഠിക്കാഞ്ഞിട്ടല്ലേ മാര്‍ക്കില്ലാത്തത് എന്ന് നിഷ്‌കളങ്കര്‍ക്ക് സംശയം തോന്നാം. അതേസമയം മിഡില്‍ക്ലാസ് / അപ്പര്‍ മിഡില്‍ക്ലാസ് നിലവാരത്തില്‍ നിന്നും എല്ലാ സൗകര്യങ്ങളോടെയും വരുന്ന കുട്ടി ഇംഗ്ലീഷും കണക്കും കൈകാര്യം ചെയ്യുന്നതുപോലെ ദളിത് ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് പറ്റണമെന്നില്ല. കുട്ടികള്‍ ജീവിത നിലവാരത്തിനനുസരിച്ച് വിവിധ വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നും ഒരേ കോഴ്‌സിനെത്തുന്നു. ആദ്യവര്‍ഷങ്ങളില്‍ ദുര്‍ബല സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ കഷ്ടപ്പെടും. ആദ്യമേ പരീക്ഷകള്‍ തോറ്റാല്‍ പിന്നെ സ്വന്തം കോണ്‍ഫിഡന്‍സ് കുറയും.
5. ഒരുപാട് പേപ്പറുകള്‍ തോറ്റവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുന്നതും അവരെ വര്‍ഷം റിപ്പീറ്റ് ചെയ്യിക്കുന്നതും അവരുടെ നന്മയ്ക്കല്ലേ?
തിരുവനന്തപുരത്തെ അദ്ധ്യാപകനു ചിന്ത പോകുന്നത് (അദ്ധ്യാപകനു മാത്രമല്ല, പുള്ളിയുടെ പോസ്റ്റ് പങ്കുവെച്ച, വായിച്ച, അയ്യായിരത്തില്‍പ്പരം പേര്‍ക്കും) തോറ്റുകിടക്കുന്ന കുട്ടികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കണം, വര്‍ഷം റിപ്പീറ്റ് ചെയ്യിക്കണം, എന്നൊക്കെയാണു. എന്റെ സ്‌കൂളില്‍ ഒന്നും രണ്ടും തവണ തോറ്റുകിടക്കുമ്പോള്‍ കുട്ടികള്‍ പഠിത്തം നിര്‍ത്തിപ്പോകുന്നത് പതിവായിരുന്നു. കാര്യം ഓരോ തവണ തോറ്റ് റിപ്പീറ്റ് ചെയ്യേണ്ടി വരുമ്പൊഴും അതുവരെ കൂടെയുണ്ടായിരുന്ന കൂട്ടുകാര്‍ അടുത്ത ക്ലാസില്‍ പോകും.
പ്രായത്തില്‍ ഇളയതായ പുതിയ കുട്ടികളുമായി ഒന്നേന്ന് സൗഹൃദം സ്ഥാപിക്കണം. കൂടെയുണ്ടായിരുന്നവര്‍ പഠിച്ചുപോയതിന്റെ അപകര്‍ഷതാബോധം, ഇവന്‍ റിപ്പീറ്റാണു എന്ന് ടീച്ചര്‍മാരുടെയും കൂടെയുള്ള കുട്ടികളുടെയും തോന്നല്‍. തന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്ന തോന്നലുണ്ടാവല്‍, എല്ലാം കൂടി പലതവണ റിപ്പീറ്റ് ചെയ്യേണ്ടി വരുമ്പോള്‍ പല കുട്ടികളും പഠിത്തം നിര്‍ത്തിപ്പൊയ്‌ക്കോളും. അതായത് സാര്‍ നിര്‍ദ്ദേശിക്കുന്നത് മറ്റൊരു ഫില്‍ട്ടറിങ്ങ് ആണു.
മിക്കവാറും എല്ലാ പ്രൊഫഷണല്‍ കോളെജുകളിലും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നു. അവരുടെ ജീവിത സാഹചര്യങ്ങള്‍ തിരിച്ചറിയാത്തതുകൊണ്ടല്ലേ സാറന്മാര്‍ ഇങ്ങനെയുള്ള വിപരീതഗുണമുണ്ടാക്കുന്ന പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്? രണ്ട് പ്രശ്‌നങ്ങളുണ്ട്. 1) സാങ്കേതിക കോളേജുകളിലെ അദ്ധ്യാപകര്‍ എങ്ങനെ കുട്ടികളെ പഠിപ്പിക്കണം എന്ന് പഠിച്ചിട്ടല്ല അദ്ധ്യാപകരാകുന്നത്. കുട്ടികളുടെ മനശാസ്ത്രം അവര്‍ക്ക് പഠനവിഷയമല്ല. ബി.ടെക്ക് / എം.ടെക്ക് കോഴ്‌സുകളായാലും മെഡിസിനായാലും അവര്‍ അവരുടെ സാങ്കേതിക / വൈദ്യ വിഷയങ്ങള്‍ മാത്രമാണു പഠിക്കുന്നത്.
6. പിന്നെ ഇവരെ എന്തു ചെയ്യാന്‍ പറ്റും?
വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എങ്ങനെ ഒരേ നിലവാരത്തില്‍ എത്തിക്കും എന്നല്ലേ ചിന്തിക്കേണ്ടത്? എഞ്ചിനീയറിങ്ങ് കോഴ്‌സ് തുടങ്ങുന്നതിനു ഒന്നോ രണ്ടോ മാസം മുന്‍പേ തന്നെ കണക്കിലും ഇംഗ്ലീഷ് ഭാഷയിലും ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ കൊടുത്താല്‍ ഇവര്‍ക്ക് ആദ്യ സെമസ്റ്ററുകളില്‍ തന്നെ നല്ല മാര്‍ക്ക് വാങ്ങാന്‍ പറ്റുമോ, ഇവര്‍ക്ക് പഠനത്തില്‍ സഹായം നല്‍കാന്‍ ഉയര്‍ന്ന ക്ലാസുകളിലെ പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ വഴികാട്ടിയായി (മെന്റര്‍) അസൈന്‍ ചെയ്താല്‍ അത് സഹായിക്കുമോ, ക്ലാസ് സമയം കഴിഞ്ഞ് ഇവര്‍ക്ക് എക്‌സ്ട്രാ ക്ലാസ് കൊടുത്താല്‍ മതിയാകുമോ, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഇവര്‍ക്ക് കമ്പ്യൂട്ടറും മറ്റ് പഠനസഹായികളും കൊടുക്കാന്‍ പറ്റുമോ, പഠനത്തില്‍ ദുര്‍ബലരായ കുട്ടികളെ ശ്രദ്ധിക്കാന്‍ ഒരു അദ്ധ്യാപകനു ചുമതല കൊടുക്കാന്‍ പറ്റുമോ, ഇതൊക്കെയല്ലേ സ്വാഭാവികമായി ചിന്തിക്കേണ്ടത്?
ദുര്‍ബലമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും വരുന്ന കുട്ടികളും കാമ്പസ് ഇന്റര്‍വ്യൂകള്‍ ക്ലിയര്‍ ചെയ്യേണ്ടതല്ലേ? ഒരുപോലെ നല്ല മാര്‍ക്ക് വാങ്ങേണ്ടതല്ലേ? വര്‍ഷം നഷ്ടപ്പെടുത്താതെ പഠിച്ചിറങ്ങേണ്ടതല്ലേ? ഇത് അസാദ്ധ്യമായ കാര്യമാണോ? പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലാണോ അദ്ധ്യാപകന്റെ കഴിവ്.
7. തിരുവനന്തപുരത്തെ സാറിനു ഇതൊന്നും കത്താത്തതെന്താ? എന്തുകൊണ്ട് കോഴ്‌സ് റിപ്പീറ്റ് ചെയ്യിക്കല്‍, ഹോസ്റ്റലില്‍ നിന്നും പുറത്താക്കല്‍ തുടങ്ങിയ പരിഹാര മാര്‍ഗ്ഗങ്ങള്‍ വരുന്നു?
മിക്കവാറും എല്ലാ പ്രൊഫഷണല്‍ കോളെജുകളിലും ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നു. അവരുടെ ജീവിത സാഹചര്യങ്ങള്‍ തിരിച്ചറിയാത്തതുകൊണ്ടല്ലേ സാറന്മാര്‍ ഇങ്ങനെയുള്ള വിപരീതഗുണമുണ്ടാക്കുന്ന പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്? രണ്ട് പ്രശ്‌നങ്ങളുണ്ട്. 1) സാങ്കേതിക കോളേജുകളിലെ അദ്ധ്യാപകര്‍ എങ്ങനെ കുട്ടികളെ പഠിപ്പിക്കണം എന്ന് പഠിച്ചിട്ടല്ല അദ്ധ്യാപകരാകുന്നത്. കുട്ടികളുടെ മനശാസ്ത്രം അവര്‍ക്ക് പഠനവിഷയമല്ല. ബി.ടെക്ക് / എം.ടെക്ക് കോഴ്‌സുകളായാലും മെഡിസിനായാലും അവര്‍ അവരുടെ സാങ്കേതിക / വൈദ്യ വിഷയങ്ങള്‍ മാത്രമാണു പഠിക്കുന്നത്.
2) സാങ്കേതിക വിദ്യാഭ്യാസരംഗത്തെ അദ്ധ്യാപകരില്‍ വേണ്ടത്ര ദളിത് പ്രാതിനിധ്യം ഇല്ല. 3) എമ്പതി എന്നത്, മറ്റുള്ളവരുടെ ജീവിതം മനസിലാക്കുന്നത്, അങ്ങേയറ്റത്തെ മല്‍സരം ഉള്ള കോളേജുകളില്‍ കുറവാണു. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജ് അങ്ങനെ ഒന്നാണു. എമ്പതി എന്നത് പൊതുവേ മലയാളികള്‍ക്കു നഷ്ടപ്പെട്ടു വരുന്ന ഒന്നാണു. സാമ്പത്തിക ക്ലാസ് അനുസരിച്ചുള്ള ഘെറ്റോവല്‍ക്കരണം പ്രാഥമിക വിദ്യാഭ്യാസം മുതല്‍ വന്‍ തോതില്‍ നടന്നുകൊണ്ടിരിക്കുകയാണു.
ഇതിനും പുറമേ സാമ്പത്തിക സംവരണം വളരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുള്ള ഒന്നാണു. പഞ്ചാബിലെയും മറ്റും അനുഭവങ്ങള്‍ കാണിക്കുന്നത് സാമ്പത്തിക സംവരണം ലഭിക്കാന്‍ വേണ്ടി പണമുള്ളവര്‍ വരുമാന സ്രോതസുകള്‍ മറച്ചുവെയ്ക്കുന്നു, തല്‍ക്കാലത്തേക്ക് ജോലിയില്‍ നിന്നും രാജിവെക്കുന്നു, പല തട്ടിപ്പുകളും നടത്തി വരുമാനം കുറച്ചു കാണിക്കുന്നു. ഈ അവസ്ഥ വന്നാല്‍ യഥാര്‍ത്ഥത്തില്‍ സംവരണം ആവശ്യമുള്ള വിഭാഗങ്ങള്‍ പുറന്തള്ളപ്പെടും. ജാതി തിരിച്ചുള്ള സംവരണം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത കുറവാണു.
8. ഒരുപാട് ദരിദ്രരായ നായര്‍, സിറിയന്‍ ക്രിസ്ത്യാനി, ബ്രാഹ്മണ കുടുംബങ്ങളും ഇല്ലേ? സാമൂഹ്യസംവരണത്തിനു പകരം സാമ്പത്തിക സംവരണമല്ലേ വേണ്ടത്?
വാര്‍ഷിക വരുമാനം മാത്രമല്ല ഒരാളുടെ വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും നിശ്ചയിക്കുന്നത്. ഉദാഹരണത്തിനു നല്ല ഒരു സ്‌കൂളിന്റെ പരിസരത്തു വീട് വാടകയ്ക്ക് എടുക്കണം എന്ന് വിചാരിച്ചാലും പലപ്പോഴും കേരളത്തില്‍ ദളിതര്‍ക്കു വീട് വാടകക്കു കിട്ടാന്‍ പ്രയാസമാണു. ലക്ഷം വീട് പദ്ധതിയും മറ്റും പല ദളിതര്‍ക്കും കിടപ്പാടം നല്‍കിയെങ്കിലും അവരെ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി. ചുറ്റുമുള്ള ജീവിത സാഹചര്യങ്ങളും ചുറ്റുമുള്ളവരുടെ പഠന നിലവാരവും കുട്ടികളുടെ പഠനത്തെ സ്വാധീനിക്കും.
അട്ടപ്പാടിയില്‍ 25000 രൂപ വാര്‍ഷിക വരുമാനമുള്ള ആള്‍ക്ക് കിട്ടുന്ന അവസരങ്ങളല്ല ഫോര്‍ട്ട് കൊച്ചിയില്‍ 25000 രൂപ വാര്‍ഷികവരുമാനമുള്ളയാള്‍ക്കു കിട്ടുന്നത്. അതിനും പുറമേ സവര്‍ണ്ണജാതികളില്‍ ജനിച്ചവര്‍ക്ക് പലപ്പൊഴും സമുദായ സംഘടനകള്‍ തന്നെ താങ്ങാവാറുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക നിലവാരം മാത്രമല്ല അവസരങ്ങള്‍ നിശ്ചയിക്കുന്നത്. കേരളത്തില്‍ത്തന്നെ ഓരോ സമുദായത്തിന്റെയും (ജാതിയുടെയും) ശരാശരി കുടുംബ വരുമാനം തമ്മില്‍ വലിയ അന്തരമുണ്ട്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെപ്പോലെ ജാതി കേരള സമൂഹത്തിലും നിരന്തരം പ്രവര്‍ത്തിക്കുന്നു.
ഇതിനും പുറമേ സാമ്പത്തിക സംവരണം വളരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുള്ള ഒന്നാണു. പഞ്ചാബിലെയും മറ്റും അനുഭവങ്ങള്‍ കാണിക്കുന്നത് സാമ്പത്തിക സംവരണം ലഭിക്കാന്‍ വേണ്ടി പണമുള്ളവര്‍ വരുമാന സ്രോതസുകള്‍ മറച്ചുവെയ്ക്കുന്നു, തല്‍ക്കാലത്തേക്ക് ജോലിയില്‍ നിന്നും രാജിവെക്കുന്നു, പല തട്ടിപ്പുകളും നടത്തി വരുമാനം കുറച്ചു കാണിക്കുന്നു. ഈ അവസ്ഥ വന്നാല്‍ യഥാര്‍ത്ഥത്തില്‍ സംവരണം ആവശ്യമുള്ള വിഭാഗങ്ങള്‍ പുറന്തള്ളപ്പെടും. ജാതി തിരിച്ചുള്ള സംവരണം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യത കുറവാണു.
9. സംവരണം ശാശ്വതമായി വേണ്ടതാണോ? അത് പിന്‍വലിക്കേണ്ടതല്ലേ?
സംവരണം പിന്‍വലിക്കേണ്ട അവസ്ഥയില്‍ നിന്നും നമ്മള്‍ വളരെ ദൂരെയാണു. ഒരു നായരോ നമ്പ്യാരോ ദളിതരുടെ വീട്ടിലേക്ക് കല്യാണം ആലോചിച്ചു പോകുന്ന അവസ്ഥ വരുമ്പോള്‍, ഒരു സവര്‍ണ്ണ ക്രിസ്ത്യാനി നാടാര്‍ ക്രിസ്ത്യാനിയുടെ വീട്ടിലേക്കു കല്യാണം ആലോചിച്ചു പോകുന്ന അവസ്ഥ വരുമ്പോള്‍, അത് സാധാരണ കാര്യമാകുമ്പോള്‍ സംവരണം പിന്‍വലിക്കുന്നത് ആലോചിക്കാവുന്നതാണു.