മുസ്‌ലിങ്ങൾക്കെതിരായ മോദി ഭരണകൂടത്തിന്റെ ആക്രമണങ്ങളില്‍ ബൈഡന്‍ സര്‍ക്കാരിന് എന്താണിത്ര മൗനം; ചോദ്യമുയര്‍ത്തി ഇല്‍ഹാന്‍ ഒമര്‍
World News
മുസ്‌ലിങ്ങൾക്കെതിരായ മോദി ഭരണകൂടത്തിന്റെ ആക്രമണങ്ങളില്‍ ബൈഡന്‍ സര്‍ക്കാരിന് എന്താണിത്ര മൗനം; ചോദ്യമുയര്‍ത്തി ഇല്‍ഹാന്‍ ഒമര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th April 2022, 9:57 pm

വാഷിംഗ്ടണ്‍: മുസ്‌ലിങ്ങക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിലും ആക്രമണത്തിലും അമേരിക്കന്‍ ഭരണകൂടം നടപടികള്‍ കൈക്കൊള്ളണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍.

അമേരിക്കയിലെ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മനോടായിരുന്നു ഇല്‍ഹാന്‍ ഒമറിന്റെ ചോദ്യം. ഇതിന്റെ വിഡിയോ ഇല്‍ഹാന്‍ ഒമര്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്തുകൊണ്ടാണ് ബൈഡന്‍ ഭരണകൂടം മടിക്കുന്നത്. മോദി ഭരണകൂടം ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന നടപടികളില്‍ പ്രതികരിക്കാന്‍ ബൈഡന്‍ ഭരണകൂടം മടിക്കുന്നത് എന്തുകൊണ്ടാണെന്നും ഇല്‍ഹാന്‍ ചോദിച്ചു.

‘ശത്രുക്കള്‍ക്കു മുന്നില്‍ മാത്രമല്ല, സഖ്യകക്ഷികള്‍ക്കു മുന്നിലും എഴുന്നേറ്റു നില്‍ക്കുന്നത് നമ്മള്‍ ശീലമാക്കുമെന്നാണ് പ്രതീക്ഷ.

ഇനിയും എത്ര മുസ്‌ലിങ്ങളെ മോദി ഭരണകൂടം കുറ്റവാളികളാക്കിയിട്ടു വേണം നമ്മള്‍ ഒന്നു പ്രതികരിക്കാന്‍? മോദി ഭരണകൂടത്തിന്റെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികളെ പരസ്യമായി വിമര്‍ശിക്കാന്‍ ഇനിയെന്തു വേണം?,’ ഇല്‍ഹാന്‍ ഒമര്‍ ചോദിച്ചു.

എല്ലാ മതക്കാര്‍ക്കും വംശക്കാര്‍ക്കും വേണ്ടി യു.എസ് സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്ന് ഇല്‍ഹാന് മറുപടിയായി ഷെര്‍മന്‍ പ്രതികരിച്ചിത്.

CONTENT HIGHLIGHTS:  “Why Reluctant To Criticize Modi Govt On Human Rights?” Ilhan Omar Asks Biden Administration