വാഷിങ്ടണ്‍: പത്തുലക്ഷത്തോളം ഉയിഗര്‍ മുസ്‌ലീങ്ങളെ കസ്റ്റഡിയിലെടുത്ത ചൈനയുടെ നടപടിയ്‌ക്കെതിരെ എന്തുകൊണ്ട് പാക്കിസ്ഥാന്‍ ആശങ്കയറിയിക്കുന്നില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് യു.എസ്. തെക്കന്‍, മധ്യ ഏഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സാണ് പാക്കിസ്ഥാനോട് ഇക്കാര്യം ചോദിച്ചത്.
കശ്മീരിലെ മുസ്‌ലീങ്ങളുടെ അവസ്ഥയില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ആശങ്ക ചൈനയിലുള്ളവരുടെ കാര്യത്തിലും വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
‘പടിഞ്ഞാറന്‍ ചൈനയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലുള്ള ഇടങ്ങളില്‍ കഴിയുന്ന മുസ്‌ലീങ്ങളുടെ കാര്യത്തില്‍ സമാനമായ ആശങ്കയുണ്ടാവണമെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ‘ വെല്‍സ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പാക്കിസ്ഥാന്റെ പ്രധാന നയതന്ത്ര, സാമ്പത്തിക പങ്കാളിയാണ് ചൈന.
ഉയിഗര്‍ മുസ്‌ലീങ്ങളുടെ കാര്യത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞദിവസം ഇമ്രാന്‍ ഖാന്‍ വിസമ്മതിച്ചിരുന്നു. ചൈനയുമായി പാക്കിസ്ഥാന് പ്രത്യേക ബന്ധമാണുള്ളതെന്നും ഇത്തരം കാര്യങ്ങള്‍ സ്വകാര്യമായി ഉന്നയിക്കുമെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
യു.എന്നിന്റെ കണക്കു പ്രകാരം പത്തുലക്ഷത്തോളം ഉയിഗര്‍ മുസ്‌ലീങ്ങളാണ് ചൈനയില്‍ കസ്റ്റഡിയില്‍ കഴിയുന്നത്. ഇസ്‌ലാമിക പാരമ്പര്യം അവസാനിപ്പിച്ച് ഇവര്‍ ഭൂരിപക്ഷ ഹാന്‍ ജനതയ്‌ക്കൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ടാണ് ഈ തടവ്. എന്നാല്‍ തീവ്രവാദം നിരുത്സാഹപ്പെടുത്താനും ഇവര്‍ക്ക് മറ്റുകാര്യങ്ങളില്‍ പരിശീലനം നല്‍കാനുമാണ് തടവിലിട്ടിരിക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ