കോഴിക്കോട്: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഐ.എഫ്.എഫ്.ഐയില്‍ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ടിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
പുതുമുഖങ്ങളോ മലയാള സിനിമ അധികം ഉപയോഗിക്കാത്ത താരങ്ങളോ ആണ് ലിജോയുടെ കഥാപാത്രങ്ങളില്‍ മിക്കതും വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനുള്ള കാരണം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഷൂട്ട് ചെയ്യാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ചുറ്റുമുള്ള താരങ്ങള്‍ എത്ര കുറയുന്നുവോ അത്രയും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വലിയതാരങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആളല്ല താനെന്നും വലിയ താരങ്ങളെല്ലാം മികച്ച നടന്മാരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. എറ്റവും നല്ല രീതിയില്‍ ഉപയോഗിക്കേണ്ട സിനിമയ്ക്കാണ് അവരെ സമീപിക്കേണ്ടത്. അതായത് ആ താരം ചുമലിലേല്‍ക്കേണ്ട ഒരു ഭാരം ആ സിനിമയിലുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.
മാതൃഭുമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. മലയാളത്തിലെ വലിയ താരങ്ങളെ അധികം ഉപയോഗിക്കാത്തതിന് കാരണം എന്താണ് എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഇന്ദ്രജത്തിനെ നിരന്തരം സിനിമകളില്‍ ഉപയോഗിക്കുന്നതിന്റെ കാരണം എന്താണെന്ന് ചോദ്യത്തിന് വളരെ സോളിഡ് ആയ അഭിനേതാവായിട്ടാണ് തനിക്ക് ഇന്ദ്രജിത്തിനെ അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
DoolNews Video