തിയേറ്ററുകളില്‍ ദേശീയ ഗാനം പാടിപ്പിക്കാമെങ്കില്‍ ആരാധനാലയങ്ങളിലും ടി.വി പ്രോഗ്രാമുകളിലും രാവിലെ എഴുന്നേല്‍ക്കുമ്പോഴും പത്രങ്ങളുടെ ആദ്യ പേജുകളിലും ദേശീയ ഗാനം വേണ്ടെയെന്ന് രാം ഗോപല്‍ വര്‍മ ചോദിച്ചു.
മുംബൈ: തിയേറ്ററുകളില്‍ ദേശീയഗാനം പാടിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാംഗോപാല്‍ വര്‍മ. ട്വിറ്ററിലൂടെയാണ് കോടതി വിധിയെ വിമര്‍ശിച്ച് രാംഗോപാല്‍ വര്‍മ രംഗത്തെത്തിയത്.
തിയേറ്ററുകളില്‍ ദേശീയ ഗാനം പാടിപ്പിക്കാമെങ്കില്‍ ആരാധനാലയങ്ങളിലും ടി.വി പ്രോഗ്രാമുകളിലും രാവിലെ എഴുന്നേല്‍ക്കുമ്പോഴും പത്രങ്ങളുടെ ആദ്യ പേജുകളിലും ദേശീയ ഗാനം വേണ്ടെയെന്ന് രാം ഗോപല്‍ വര്‍മ ചോദിച്ചു.
ഒരു പരീക്ഷ നടത്തിയാല്‍ 99 ശതമാനം ഇന്ത്യക്കാര്‍ക്കും ദേശീയഗാനത്തിന്റെ അര്‍ത്ഥം പോലും മനസിലാകില്ലെന്നും ഇത് എല്ലാ ഭാഷകളിലും വേണ്ടിയിരുന്നുവെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.
നിര്‍ബന്ധിച്ച് ചൊല്ലിപ്പിക്കുന്നത് ദേശീയഗാനം കൂടുതല്‍ അവഹേളിക്കപ്പെടാനുള്ള കാരണമാകുമെന്നും രാംഗോപാല്‍ വര്‍മ പറഞ്ഞു.
നവംബര്‍ 30നാണ് തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം പാടിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ദേശീയ ഗാനം പാടിപ്പിക്കുന്നതിനൊപ്പം ദേശീയ പതാക തിയേറ്ററുകളിലെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേ സമയം രാജ്യത്തെ എല്ലാ കോടതികളിലും ദേശീയഗാനം പാടിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ജസ്റ്റിസ് ദിപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തന്നെയാണ് ഹര്‍ജി തള്ളിയത്.