| Saturday, 31st December 2022, 2:13 pm

കാപ്പയില്‍ മഞ്ജു ചേച്ചി ചെയ്യാനിരുന്ന കഥാപാത്രം എനിക്ക് തന്നതിന് കാരണമുണ്ട്; ചേച്ചി യാത്രയിലായതുകൊണ്ട് കോണ്‍ടാക്ട് ചെയ്യാനും പറ്റിയില്ല: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിന്‍സി ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്.

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രമായ കാപ്പയിലെ കരുത്തുറ്റ കഥാപാത്രമായ പ്രമീള ആയാണ് അപര്‍ണ ഏറ്റവും ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ആ കഥാപാത്രം യഥാര്‍ത്ഥത്തില്‍ മഞ്ജു വാര്യര്‍ ചെയ്യാനിരുന്നതാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ആ കഥാപാത്രം തന്നിലേക്കെത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ. പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ മനസ് തുറന്നത്.

സിനിമ റിലീസ് ആയി കഴിഞ്ഞ ശേഷം ആ കഥാപാത്രത്തെ പറ്റി എന്തെങ്കിലും കമന്റ് മഞ്ജു പറഞ്ഞിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു അപര്‍ണയുടെ മറുപടി.

‘മഞ്ജു വാര്യര്‍ എന്ന ആക്ട്രസ്സിനെ റീപ്ലേസ് ചെയ്തുകൊണ്ടാണ് ഞാന്‍ കാപ്പയിലേക്കെത്തുന്നത്. കാപ്പ കമ്മിറ്റ് ചെയ്യുന്ന സമയത്ത് സത്യം പറഞ്ഞാല്‍ ഇത് ശങ്കുമുഖി ബേസ് ചെയ്തിട്ടുള്ള കഥയാണെന്ന് എനിക്കറിയില്ലായിരുന്നു. ഒന്നാമത് വളരെ പെട്ടന്നായിരുന്നു എന്നെ ഇതിലേക്ക് വിളിക്കുന്നത്.

മഞ്ജു ചേച്ചിയാണ് ഇത് ചെയ്യാനിരുന്നത്. ഡേറ്റ് ഇഷ്യുസും കുറച്ചു പ്രശ്‌നങ്ങളും വന്നപ്പോള്‍ ചേച്ചിക്ക് ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ടാണ് അവരെന്നെ വിളിക്കുന്നത്. പ്രൊഡ്യൂസര്‍ ജിനു ചേട്ടനാണ് എന്നെ വിളിക്കുന്നത്. അദ്ദേഹം കഥ എക്‌സ്‌പ്ലെയിന്‍ ചെയ്തപ്പോള്‍ തന്നെ കമ്മിറ്റ് ചെയ്യുകയാണുണ്ടായത്. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു.

‘ഞാന്‍ മഞ്ജു ചേച്ചിയുമായി അധികം സംസാരിച്ചിട്ടില്ല. എന്റേയും മഞ്ജു ചേച്ചിയുടെയും ബര്‍ത്ത് ഡേ അടുത്തടുത്ത് ആണ്. സെപ്റ്റംബര്‍ 10ന് ചേച്ചിയുടേതും 11 ന് എന്റേതും. അതുകൊണ്ട് തന്നെ ഞങ്ങള്‍ പരസ്പരം മെസ്സേജ് അയക്കാറുണ്ട്. അല്ലാതെ ചേച്ചിയുമായി അധികം കോണ്‍ടാക്ടൊന്നുമില്ല. പിന്നെ ഈ സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ ഒന്നും ഞാന്‍ ചേച്ചിയോട് ചോദിച്ചിട്ടില്ല. മാത്രമല്ല ചേച്ചി യാത്രയിലുമാണ്. അതുകൊണ്ട് എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാനും പറ്റിയിട്ടില്ല,’ അപര്‍ണ പറയുന്നു.

മലയാള സിനിമയുടെ ഇന്നത്തെ സാഹചര്യത്തില്‍ ഫുള്‍ ആക്ഷന്‍ അവതാറില്‍ ഒരു സ്ത്രീ കഥാപാത്രം സാധ്യമാവുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇവിടുത്തെ ഒരു കള്‍ച്ചര്‍ വേറെ തന്നെയാണെന്നും അപര്‍ണ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ ജയ ജയ ജയ ജയഹേ വന്നു. അതുപോലെയുള്ള സബ്ജക്ടില്‍ ആക്ഷന്‍ അല്ലെങ്കില്‍ മാസ്സ് സിനിമകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. പ്രത്യേകിച്ച് ആക്ഷന്‍ സീനുകള്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര ആഗ്രഹമാണ്, അപര്‍ണ കൂട്ടിച്ചേര്‍ത്തു.

കാപ്പയില്‍ പ്രധാന കഥാപാത്രമായെത്തുന്ന കൊട്ട മധുവിന്റെ ഭാര്യയായ പ്രമീളയെന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്.

കുടിപ്പകയുമായി പരസ്പരം വെട്ടിയും കുത്തിയും കൊന്നും കാലം കഴിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ക്കിടയിലേക്ക് സാധാരണക്കാരായ ഏതാനും മനുഷ്യര്‍ വന്നുപെടുന്നതും തുടര്‍ന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് കാപ്പയുടെ പ്രമേയം.

Content Highlight: Why Manju warrier Step Back o kappa Movie Aparna Balamurali Reply

Latest Stories

We use cookies to give you the best possible experience. Learn more