ഹൈദരാബാദ്: കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആരാധകരും താരങ്ങളും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ് എണ്‍പതുകളില്‍ സിനിമയില്‍ എത്തിയ താരങ്ങളുടെ ഒത്തുചേരല്‍. ഈ വര്‍ഷവും ഒത്തുചേരല്‍ ഗംഭീരമായി നടന്നിരുന്നു.
എന്നാല്‍ ആരാധകര്‍ക്ക് എല്ലാം മറ്റൊരു ചോദ്യം ഉന്നയിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മമ്മൂട്ടി എന്താണ് പരിപാടിക്ക് വരാതിരുന്നതെന്ന്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംഘാടക കൂടിയായ സുഹാസിനി.
ഒരു ആരാധകന്റെ കമന്റിനായിരുന്നു സുഹാസിനി മറുപടി പറഞ്ഞത്. ‘ഒരു പ്രധാനപ്പെട്ട ബോര്‍ഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വര്‍ഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു സുഹാസിനിയുടെ മറുപടി.
ഈ വര്‍ഷം തെലുങ്ക് മെഗാസ്റ്റാര്‍ ചിരംജീവിയുടെ വീട്ടിലാണ് താരങ്ങള്‍ ഒത്തുചേര്‍ന്നത്. കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു ഈ പ്രാവശ്യത്തെ റീ യൂണിയന്റെ കളര്‍ ഡ്രസ് കോഡ്. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ കൂട്ടായ്മയുടെ പേര്.
തിരക്കുകള്‍ കാരണം രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 2009 ലാണ് സുഹാസിനി മണിരത്‌നവും ലിസിയും ചേര്‍ന്ന് ഇത്തരമൊരു റീ യൂണിയന്‍ ആരംഭിക്കുന്നത്.