| Saturday, 28th September 2019, 3:48 pm

60 കാരുടെ കഥാപാത്രങ്ങള്‍ എന്തു കൊണ്ട് ആ പ്രായത്തിലുള്ളവര്‍ക്ക് നല്‍കുന്നില്ല? ബോളിവുഡില്‍ ചര്‍ച്ചാ വിഷയമായി സാന്ദ് കീ ആന്‍ഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റിലീസ് ചെയ്യാനിരിക്കുന്ന സന്ദ് കീ ആന്‍ഖ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ ബോളിവുഡില്‍ പുതിയ ചര്‍ച്ചകള്‍ ചൂടു പിടിക്കുകയാണ്. 60ാമത്തെ വയസ്സില്‍ ഷൂട്ടേര്‍സ് ചാമ്പ്യന്‍മാരാകുന്ന രണ്ട് വൃദ്ധ സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ 60 വയസ്സുകാരെ അവതരിപ്പിക്കുന്നത് ബോളിവുഡിലെ യുവനടികളായ തപ്‌സി പന്നുവും ഭൂമി പട്‌നേക്കറുമാണ് എന്നതാണ് വിവാദമായിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

60 വയസ്സായവരെ ചെറുപ്പക്കാരികളിലൂടെ അവതരിപ്പിക്കുന്നതിലൂടെ ബോളിവുഡിന്റെ സെക്‌സിറ്റ് സ്വഭാവമാണ് കാണിച്ചിരിക്കുന്നതെന്നും പ്രായമായ അഭിനേതാക്കളുടെ അവസരമാണ് ഇല്ലാതാകുന്നത് എന്നുമാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ സഹോദരിയുടെ ട്വീറ്റാണ് വിവാദങ്ങളെ രൂക്ഷമാക്കിയത്.ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കങ്കണയെ സമീപിച്ചെന്നും എന്നാല്‍ ഈ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇവിടെ കഥാപാത്രങ്ങളുടെ അതേ പ്രായമുള്ള അഭിനേതാക്കളുമുണ്ടെന്ന് അഭിപ്രായപ്പെട്ട കങ്കണ നടി നീന ഗുപ്തയെ നിര്‍ദ്ദേശിക്കുകയും ചെയ്തു എന്നാല്‍ നിര്‍മാതാക്കള്‍ ഇതിന് തയ്യാറായില്ല എന്നുമാണ് ഇവര്‍ പറഞ്ഞത്.

പിന്നീട് സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയ്ക്ക് വഴിവെച്ച് വിവാദത്തില്‍ നടി സോണി റാസ്ദാനും സമാന അഭിപ്രായം പറയുകയുണ്ടായി. 60 വയസ്സായവരെ അഭിനയിപ്പിക്കാന്‍ മടിക്കുന്നുണ്ടെങ്കില്‍ പിന്നെന്തിനാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എന്നാണ് ഇവര്‍ ചോദിച്ചത്. നടി നീനാ ഗുപ്തയും ഇതേ അഭിപ്രായം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു പിന്നാലെയായി മറുപടിയുമായി ചിത്രത്തിലെ നടിയായ തപ്‌സി പന്നു തന്നെ രംഗത്തെത്തുകയും ചെയ്തു. എന്തു കൊണ്ടാണ് നിങ്ങള്‍ ആമിര്‍ഖാന്‍ കോളേജ് പയ്യനെ അവതരിപ്പിച്ചപ്പോള്‍ ഒന്നും പറയാതിരുന്നത് എന്നാണ് തപ്‌സി ചോദിച്ചത്. ഇത് സംബന്ധിച്ച ഒരു വലിയ കുറിപ്പും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.

തുഷാര്‍ ഹിരന്ദനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അനുരാഗ് കശ്യപ് ആണ്. ഒക്ടോബര്‍ 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more