| Wednesday, 14th July 2021, 11:57 am

കൊവിഡിനിടയില്‍ എന്തിനാണ് കന്‍വര്‍ യാത്ര? യു.പി. സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീംകോടതിയുടെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ യു.പി. സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. വിഷയം സ്വമേധയ ഏറ്റെടുത്ത കോടതി സര്‍ക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും.

രാജ്യത്ത് കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ കന്‍വര്‍ യാത്രയ്ക്ക് യു.പി. സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അടുത്തയാഴ്ചയാണ് പരിപാടി.

കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈയ് 25 മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കുമെന്നാണ് യു.പി. സര്‍ക്കാര്‍ പറഞ്ഞത്.

അതേസമയം, കൊവിഡ് മനദണ്ഡങ്ങള്‍ ലംഘിച്ച് ഹരിദ്വാറില്‍ നടത്തിയ കുംഭ മേളയ്ക്ക് പിന്നാലെ രാജ്യത്തെ കൊവിഡ് സാഹചര്യം രൂക്ഷമായിരുന്നു. ഈ ആശങ്ക ചുണ്ടിക്കാട്ടി നിരവധിപേര്‍ യു.പി സര്‍ക്കാരിന്റെ തീരുമനാത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Content Highlights: Why Kanwar Yatra During Covid, “Citizens Perplexed”: Supreme Court To UP

We use cookies to give you the best possible experience. Learn more