| Monday, 18th February 2019, 3:40 pm

തിരിച്ചടിക്കുമെന്ന് മോദി പറയുന്നു; പക്ഷേ ജവാന്‍മാരുടെ സംസ്‌ക്കാരചടങ്ങില്‍ നേതാക്കള്‍ ചിരിച്ചുകൊണ്ട് പങ്കെടുക്കുന്നത് മാത്രമേ കാണുന്നുള്ളു: വിമര്‍ശനവുമായി അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിട്ടും പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നടപടിക്കെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി തലവനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സര്‍ക്കാര്‍ എന്ത് കാത്തിരിക്കുകയാണന്നായിരുന്നു അഖിലേഷിന്റെ ചോദ്യം.


പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു; ഇത് ശക്തമായ തീരുമാനമെടുക്കാനുള്ള സമയം: മോദി


മൂന്ന് ദിവസം പാലിച്ച മൗനം വീണ്ടും തുടരുന്നത് എന്തര്‍ത്ഥത്തിലാണ്? ഓരോ ദിവസവും ജവാന്‍മാരുടെ മൃതദേഹത്തിനൊപ്പം ബി.ജെ.പി നേതാക്കള്‍ ചിരിതൂകി അനുഗമിക്കുന്നതും അവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതും കാണുന്നുണ്ട്. അല്ലാതെ മറ്റൊന്നും കാണുന്നില്ല. എന്ത് കാത്തിരിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് അറിയാനുള്ളത്. – അഖിലേഷ് പറഞ്ഞു.

പുല്‍വാമയില്‍ ഇന്ന് നടന്ന ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. തിരിച്ചടി നല്‍കുമെന്ന് പറയുമെന്നല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഭീകരര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more