ന്യൂദല്‍ഹി: രാജ്യം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയില്‍ കശ്മീരിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കിയ നടപടിയ്ക്കെതിരെ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. രാജ്യത്തെ സേവിക്കുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികളും അര്‍പ്പിച്ചു.
‘സ്വാതന്ത്രദിനാശംസകള്‍! രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിനായി പൊരുതിയ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് സല്യൂട്ട്. എന്നാല്‍
ഇന്ത്യയുടെയും കശ്മീരിന്റെയും മകനായ ഷാ ഫൈസലിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഐ.എ.എസിന് ഉന്നത റാങ്ക് വാങ്ങിയപ്പോള്‍ അദ്ദേഹത്തെ ഒരു ഹീറോയെപ്പോലെയാണ് വാഴ്ത്തിയത്. അദ്ദേഹം ഇന്ന് എങ്ങനെയാണ് പൊതു സുരക്ഷയ്ക്ക് ഭീഷണിയായിത്തീര്‍ന്നത്?’ ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
തുര്‍ക്കിയിലേക്ക് പോകാനായി ദല്‍ഹിയിലെത്തിയ വേളയിലായിരുന്നു ഷാ ഫൈസലിനെ അറസ്റ്റു ചെയ്തത്.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലില്‍ വെച്ചതിനെയും ചിദംബരം ചോദ്യം ചെയ്തു.
‘ഓഗസ്റ്റ് 6 മുതല്‍ ജമ്മു കശ്മീരിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്, അത് എന്തുകൊണ്ടാണ്? വിഘടനവാദികള്‍ക്കെതിരെയും തീവ്രവാദത്തിനെതിരെയും പോരാടിയ രാഷ്ട്രീയ നേതാക്കളെ പൂട്ടിയിടുന്നത് എന്തുകൊണ്ടാണ്?’ ചിദംബരം ചോദിച്ചു.
ഷാ ഫൈസലിനെതിരെയുള്ള നടപടിക്കെതിരെ പി.ചിദംബരം നേരത്തെയും രംഗത്തെത്തിയിരുന്നു.
‘കശ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ഷാ ഫൈസല്‍. ജമ്മുകശ്മിനോട് ചെയ്ത ഏറ്റവും വലിയ ചതിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.