ന്യൂദല്‍ഹി: പുതുതായി ഇറങ്ങിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയായ സ്വച്ഛാഭാരത് മിഷന്റെ ലോഗോ വെക്കുന്നത് സംബന്ധിച്ച് വിശദീകരണം തരാന്‍ വിസമ്മതിച്ച് റിസര്‍വ് ബാങ്ക്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വിവരങ്ങള്‍ നോട്ടില്‍ നല്‍കുന്നതിനെ പറ്റി ആരാഞ്ഞുള്ള വിവരാവകാശ അപേക്ഷയിലാണ് മറുപടി നല്‍കാതിരുന്നത്. അതേ സമയം സുരക്ഷ ഉള്‍പ്പെടയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നതെന്ന് ആര്‍.ബി.ഐ പറഞ്ഞു.
Read more: തനിക്ക് വട്ടാണെന്നു പറഞ്ഞാലും മോദിയുടെ സ്വപ്നങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുമെന്ന് കണ്ണന്താനം
സ്വച്ഛ്ഭാരത് മിഷന്‍ ലോഗോയും “ഏക് കദം സ്വച്ഛ്താ കി ഓര്‍” എന്ന സന്ദേശവുമാണ് നോട്ടില്‍ ഉള്‍പ്പെടുത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പരസ്യം നോട്ടില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിലാണ് (ഡി.ഇ.എ) വിവരാവകാശം സമര്‍പ്പിക്കപ്പെട്ടിരുന്നത്. അപേക്ഷ ഡി.ഇ.എ റിസര്‍വ് ബാങ്കിന് നല്‍കുകയായിരുന്നു.