ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഒരു സിനിമ ഉപയോഗിക്കുമ്പോള്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്?; ബോളിവുഡിനോട് ചോദ്യവുമായി സ്വയ്ന്‍
national news
ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഒരു സിനിമ ഉപയോഗിക്കുമ്പോള്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്?; ബോളിവുഡിനോട് ചോദ്യവുമായി സ്വയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th March 2022, 5:57 pm

ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സ് സിനിമയെ വീണ്ടും വിമര്‍ശിച്ച് അക്കാദമിക് പ്രൊഫസറും എഴുത്തുകാരനുമായ അശോക് സ്വയ്ന്‍.

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷവും കലാപവും വളര്‍ത്തുന്നതിനായി ഒരു സിനിമ ഉപയോഗിക്കുമ്പോള്‍ ബോളിവുഡ് നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

”ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷവും കലാപവും വളര്‍ത്തുന്നതിനായി ഒരു സിനിമ ഉപയോഗിച്ചതിനെതിരെ ബോളിവുഡ് നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്?”
അശോക് സ്വയ്ന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസവും കശ്മീരി ഫയല്‍സിനെ വിമര്‍ശിച്ച് അസോക് സ്വയ്ന്‍ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജമ്മു കശ്മീരില്‍ 1,724 പേരെ കശ്മീരി തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്, അതില്‍ 89 പേര്‍ കശ്മീരി പണ്ഡിറ്റുകളാണ്!

50,000 കശ്മീരി മുസ്ലിങ്ങള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം ഇത് കശ്മീര്‍ വംശഹത്യ എന്ന് മാര്‍ക്കറ്റ് ചെയ്യുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

 

 

Content Highlights: Why is Bollywood silent for being used to produce a film to incite hate and violence against minority Muslims in India?