| Tuesday, 27th October 2020, 7:30 pm

15 വര്‍ഷമായിട്ട് ഒരു സിനിമ പോലും ചെയ്യാത്തത് എന്ത് ?; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഭദ്രന്‍. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഭദ്രന്റെ സിനിമ തിയേറ്ററുകളില്‍ എത്തിയിട്ട്. എന്തുകൊണ്ട് ഇത്രയും കാലം സിനിമ ചെയ്യാത്തതെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ഭദ്രന്‍.

ചോദ്യവും തന്റെ ഉത്തരവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ഭദ്രന്‍. ഈ ചോദ്യങ്ങളാണ് ഒരാളെ വടവൃക്ഷമാക്കി മാറ്റുന്നത് എന്ന് കുറിച്ചുകൊണ്ടാണ് ഭദ്രന്‍ ചോദ്യവും ഉത്തരവും ആരാധകര്‍ക്കായി പങ്കുവെച്ചത്.

തിരക്കഥാകൃത്തും സിനിമാ മാധ്യമ പ്രവര്‍ത്തകനുമായ സുരേഷ് കുമാര്‍ രവീന്ദ്രന്‍ ആണ് ഭദ്രനോട് ചോദ്യം ചോദിച്ചത്. 2005-ല്‍ ഉടയോന്‍ ആണ് ഭദ്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

ജൂതന്‍ എന്ന സിനിമ ഈ വര്‍ഷം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയുമാണ് ഭദ്രന്‍.

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

”ഈ ചോദ്യങ്ങളാണ് ഒരുവനെ വടവൃക്ഷമാകുന്നത്..
നമസ്‌കാരം സാര്‍. എന്റെ പേര് സുരേഷ് കുമാര്‍ രവീന്ദ്രന്‍. സിനിമാ ജേണലിസ്റ്റാണ്, ചെറിയ രീതിയില്‍ ഒരു തിരക്കഥാകൃത്താണ്. അടുത്തിടെ, സന്തോഷ് ശിവന്‍ സാറിന്റെ ‘ജാക്ക് & ജില്‍’ (മഞ്ജു വാരിയര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ ) എന്ന സിനിമയുടെ സംഭാഷണം എഴുതിയിരുന്നു. ഇപ്പോള്‍ ഒരു തമിഴ് സിനിമയുടെ രചനയിലാണ്. മലയാളവും തമിഴും ഒരേ പോലെ കൈകാര്യം ചെയ്യും സാര്‍. അല്‍പ്പം വിക്ക് ഉണ്ട്. പക്ഷെ പാടുമ്പോള്‍ അത് ഇല്ല. ഇഎംഎസ് പറഞ്ഞതു പോലെ ‘വിക്ക് സംസാരിക്കുമ്പോള്‍ മാത്രമേയുള്ളൂ’…

സാറിന്റെ വലിയൊരു – ഏറ്റവും വലിയൊരു ആരാധകനാണ് ഞാന്‍. സാറിന്റെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടവയാണ്, ചാനലുകളിലും മറ്റുമുള്ള ഓരോ അഭിമുഖ സംഭാഷണങ്ങളും ഒന്നു വിടാതെ കാണാറുണ്ട്. സാറിലെ സംവിധായകനെയും, പച്ചയായ മനുഷ്യനെയും ജീവനാണ്. എനിക്ക് സാറിനോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്,

മലയാള സിനിമയിലെ ഒരേ ഒരു ഭദ്രന്‍, അതെ, ഒരേ ഒരു ഭദ്രന്‍ മാട്ടേല്‍, എന്തു കൊണ്ടാണ് 15 വര്‍ഷങ്ങളായിട്ട് ഒരു സിനിമ പോലും ചെയ്യാത്തത്? സാറിന്റെ ‘ജെന്യുന്‍’ ആയിട്ടുള്ള ആരാധകര്‍ക്ക് അത് എത്രത്തോളം വേദനയുണ്ടാക്കും എന്ന് സാര്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നതാണ് ചോദ്യം.

ആ വാക്കുകളുടെ ഓരോ ശ്വാസവും സിനിമയില്‍ കൂടുതല്‍ കരുത്തോടെ ജീവിക്കാന്‍ എന്നെ പ്രചോദിപ്പിക്കുകയാണ്. എല്ലാ സിനിമയും സംഭവിക്കലാണ്, സംഭവിക്കാന്‍ നമുക്ക് പ്രതീക്ഷിക്കാം, എന്നാണ് ഭദ്രന്‍ അതിന് നല്‍കിയിരിക്കുന്ന ഉത്തരം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why haven’t you done a movie in 15 years ?; Director Bhadran responds to a fan question

Latest Stories

We use cookies to give you the best possible experience. Learn more