വന്‍ പ്രതിഷേധമുയരുന്ന,കേന്ദ്ര മന്ത്രിയുടെ രാജിക്ക് കാരണമായ കാര്‍ഷിക ബില്‍ എന്താണ്?
ശ്രിന്‍ഷ രാമകൃഷ്ണന്‍

വിവാദമായ ഫാം സെക്ടര്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരിക്കുകയാണ്. ബില്ലിന് പിന്നാലെ ലോക്‌സഭയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സുകള്‍ക്കെതിരെ പഞ്ചാബിലാരംഭിച്ച പ്രതിഷേധം ഹരിയാനയിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകരും തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓഡിനന്‍സിനെതിരെ തെരുവുകളില്‍ അണിനിരക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പ്രതിഷേധങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഹര്‍സിമ്രത് കൗറിന്റെ രാജി.

കൂടുതലൊന്നും മാധ്യമ ശ്രദ്ധ ലഭിക്കാതെ പോയ രാജ്യത്തെ കര്‍ഷകരുടെ ജീവിക്കാനുള്ള പോരാട്ടം ഇപ്പോള്‍ ചര്‍ച്ചയിലേക്കെത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്തിനാണ് രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതെന്നും, കര്‍ഷകരെ ഗുരുതര പ്രതിസന്ധിയാഴ്ത്തുന്നതുമായ കേന്ദ്രത്തിന്റെ മൂന്ന് ഓഡിനന്‍സുകളെയും വിശദമായി പരിശോധിക്കുകയാണ് ഡൂള്‍ എക്‌സപ്ലയിനര്‍