ബെംഗളൂരു: ഗോവധ നിരോധന നിയമത്തിനെതിരെ പരിഹാസവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഗോവധ നിരോധനം ഇന്ത്യയില്‍ മൊത്തം നടപ്പാക്കാനാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ബീഫിന്റെ കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കണമെന്നും സിദ്ധരാമയ്യ പരിഹാസ രൂപേണ പറഞ്ഞു.
‘ ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കണം എന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് കേരളത്തേയും ഗോവയേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നു”, സിദ്ധരാമയ്യ ചോദിച്ചു. ഗോവധം നിരോധിക്കുകയാണെങ്കില്‍ ലെതര്‍ കയറ്റുമതിയും മൃഗങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഉല്പന്നങ്ങളും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോ മാതയെ പൂജിക്കണമെന്ന് പറഞ്ഞുനടക്കുന്ന ബി.ജെ.പിക്കാരില്‍ എത്രപേരാണ് അവരവരുടെ വീടുകളില്‍ ഇത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പിക്കാര്‍ ഫാസിസ്റ്റുകളാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. നേരത്തെയും ഗോവധ നിരോധന നിയമത്തെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Why Exempt Goa, Kerala?’: Siddaramaiah Hits Out at BJP after Beef Ban Ordinance in K’taka