ശബരിമലയിലെ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബി.ജെ.പി നേതാവ് പി. ശിവശങ്കരന്‍
Sabarimala women entry
ശബരിമലയിലെ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബി.ജെ.പി നേതാവ് പി. ശിവശങ്കരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th October 2018, 9:01 am

കൊച്ചി: ശബരിമലയിലെ സത്രീ പ്രവേശനം സംബന്ധിച്ച് സംഘര്‍ശം രൂക്ഷമാവുന്നതിനിടെ അക്രമികളെ വെടിവെച്ച് കൊന്നും കൂടായിരുന്നോ എന്ന് ബി.ജെ.പി നേതാവ് പി. ശിവശങ്കരന്‍. റിപ്പോര്‍ട്ട് ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ശിവശങ്കരന്റെ ചോദ്യം.

ഭക്തരോ വിശ്വാസികളുമല്ല നിങ്ങള്‍ ഇറക്കിയ ആളുകള്‍ ആണ് ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കിയതെന്ന അവതാരകന്‍ നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ശബരിമലയില്‍ ഇന്ന് ഗൂണ്ടാവിളയാട്ടം നടത്തിയവരെ വെടിവച്ച് കൊന്നുകൂടായിരുന്നോ എന്ന് ബി.ജെ.പി നേതാവ് ചോദിച്ചത്.

എങ്കില്‍ ഞങ്ങളെ വെടിവെച്ച് കൊന്ന് കൂടായിരുന്നോ ഞങ്ങള്‍ ആര്‍.എസ്.എസുകാര്‍ അല്ലെ നികൃഷ്ട ജീവികളല്ലെ. ധൈര്യമുണ്ടോ നിങ്ങള്‍ക്ക് എന്നിങ്ങനെയായിരുന്നു ശിവശങ്കരന്റെ മറുപടി.

Also Read ഹര്‍ത്താലില്‍ വാഹനം തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ഡി. ജി. പി

ഇത് തന്നെയാണ് നിങ്ങളുടെ ആഗ്രഹം എന്ന് നികേഷ് കുമാര്‍ മറുപടിയും നല്‍കി. കുറച്ച് ആളുകളെ വെടിവെച്ച് കൊല്ലണം പിണറായി വിജയന്റെ പൊലീസ്. എന്നും നികേഷ് കുമാര്‍ പറഞ്ഞു.

അതേസമയം സംഘര്‍ഷം നിലനില്‍ക്കുന്ന ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞ നിലവില്‍ വന്നു. പത്തനംതിട്ടജില്ലാ കളക്ടര്‍ പി ബി നൂഹ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കോഴിക്കോടും മലപ്പുറത്തും പത്തനംതിട്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി.