|

ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് എന്തിനാണ് എക്സ്പെക്ട് ചെയ്യുന്നത്: സുജിത്ത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ പ്രശസ്തനായ ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമാണ് സുജിത് വാസുദേവ്. പ്രധാനമായും മലയാള സിനിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലും സുജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.

മെമ്മറീസ്, സെവൻത് ഡേ, ദൃശ്യം, ലൂസിഫർ  ഇറങ്ങാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാനിലും സുജിത്ത് തന്നെയാണ് വർക്ക് ചെയ്തിട്ടുള്ളത്. ജെയിംസ് & ആലീസ് എന്ന ചിത്രത്തിലൂടെ സംവിധായകനുമായി സുജിത്ത് വാസുദേവ്. 2013ൽ അയാൾ, മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കി.

ഇപ്പോൾ ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് എന്തിനാണ് എക്സ്പെക്ട് ചെയ്യുന്നതെന്ന് പറയുകയാണ് സുജിത്ത്. ഒരു കഥ സിനിമയാക്കി അത് തിയേറ്ററിൽ പോയി കണ്ടു കഴിഞ്ഞിട്ടല്ലെ തീരുമാനിക്കേണ്ടതെന്നും സുജിത്ത് പറയുന്നു. ആളുകളുടെ എക്സ്പെക്ടേഷൻ എത്രത്തോളമാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈന സൗത്ത് പ്ലസ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം പറഞ്ഞത്.

‘ഒരു സിനിമ കണ്ടിട്ട് എൻ്റെ എക്സ്പെക്ടേഷൻ അനുസരിച്ച് സിനിമ വളർന്നില്ലെന്ന് എല്ലാവരും പറയും. എന്തിനാണ് നിങ്ങൾ എക്സ്പെക്ട് ചെയ്യുന്നതെന്ന് ഞാൻ ചോദിക്കും. എൻ്റെ ചോദ്യവും ഉത്തരവും അതിലുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ലൂസിഫർ പോലെ വളരെ ചെറിയ സിനിമയാണ് എമ്പുരാനും

നമ്മൾ ഒരു കഥ പറയുന്നു. കഥ സിനിമയാക്കി അത് തിയേറ്ററിൽ പോയി കണ്ടുകഴിഞ്ഞിട്ടല്ലെ നിങ്ങൾ തീരുമാനിക്കേണ്ടത്. ആളുകളുടെ എക്സ്പെക്ടേഷൻ എത്രത്തോളമാണെന്ന് എനിക്ക് അറിയില്ല. അപ്പോൾ അതിനെക്കുറിച്ച് പറയാൻ ഞാനളല്ല,’ സുജിത്ത് പറയുന്നു.

അതിനോടൊപ്പം തന്നെ ലൂസിഫർ പോലെ എമ്പുരാനും ഒരു ചെറിയ സിനിമയാണെന്ന് സുജിത്ത് കൂട്ടിച്ചേർത്തു.

‘ലൂസിഫർ പോലെ വളരെ ചെറിയ സിനിമയാണ് എമ്പുരാനും,’ സുജിത്ത് പറഞ്ഞു.

Content Highlight: Why do we expect a movie before it releases says Sujith Vasudev

Latest Stories

Video Stories