അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കളിക്കളത്തിന് പുറത്തുള്ള മിക്ക ചിത്രങ്ങളിലും അദ്ദേഹം ഇരു കയ്യിലും വാച്ച് ധരിച്ചിരിക്കുന്നത് കാണാം. ആളുകള്‍ക്ക് ഏറെ കൗതുകമുണര്‍ത്തിയ കാര്യമായിരുന്നു ഇത്. 2012 ല്‍ മറഡോണ കേരളത്തിലെത്തിയപ്പോഴും ഇരുകയ്യിലും കറുത്ത നിറമുള്ള വാച്ചുകള്‍ ധരിച്ചിരുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കാണിയായി വേദിയിലിരിക്കുന്ന മറഡോണയിലേക്ക് ക്യാമറക്കണ്ണുകള്‍ നീങ്ങുമ്പോഴെല്ലാം അദ്ദേഹം ഇരുകയ്യിലും കെട്ടിയിരിക്കുന്ന വാച്ചുകള്‍ തെളിഞ്ഞുകാണുമായിരുന്നു. ഇന്റര്‍നെറ്റില്‍ മറഡോണയെക്കുറിച്ച് തിരഞ്ഞാല്‍ പോലും ലഭിക്കുന്ന മിക്ക ചിത്രങ്ങളിലും ഇരുകയ്യിലും വാച്ചുകള്‍ കാണാം.
എന്തിനാണ് മറഡോണ ഇരുകയ്യിലും വാച്ച് കെട്ടുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. അര്‍ജന്റീനയ്ക്ക് പുറത്തുപോകുന്ന സമയങ്ങളിലാണ് അദ്ദേഹം ഈ രീതിയില്‍ ഇരു കയ്യിലും വാച്ചുകള്‍ കെട്ടാറുള്ളത്. ഒരു വാച്ചില്‍ അര്‍ജന്റീനയിലെ തന്റെ ജന്മസ്ഥലത്തെ സമയവും മറ്റേ വാച്ചില്‍ താന്‍ ചെന്നെത്തിയ സ്ഥലത്തെ സമയവുമായിരിക്കും ഉണ്ടാവുക.
സെക്കന്റുകളുടെ അംശങ്ങള്‍ക്ക് പോലും വലിയ പ്രാധാന്യമുള്ള കളിക്കളത്തിലെ താരത്തിന് സമയത്തെക്കുറിച്ചുള്ള കൃത്യതകൊണ്ടാണിതെന്നും അതല്ല, ലോകത്തിലെവിടെ സഞ്ചരിക്കുമ്പോഴും അര്‍ജന്റീനയെ ഉള്ളില്‍ സൂക്ഷിക്കുന്ന താരത്തിന്റെ മനസ്സുകൊണ്ടാണെന്നും ഒക്കെയുള്ള വിലയിരുത്തലുകള്‍ ഇക്കാര്യത്തിലുണ്ട്. മികച്ച കമ്പനികളുടെ ആഢംബര വാച്ചുകളായിരുന്നു മറഡോണ ധരിച്ചിരുന്നത്.
ഡീഗോ മറഡോണയുടെ വേര്‍പാട് ലോക ജനതയെ കണ്ണീരിലാഴ്ത്തുമ്പോള്‍ അര്‍ജന്റീനയ്ക്ക് അത് ഒരിക്കലും നികത്താനാവാത്ത നഷ്ടം കൂടിയാവുകയാണ്. ജീവിതത്തിലുടനീളം രാഷ്ട്രീയം സംസാരിച്ചിരുന്ന, രാഷ്ട്രീയമായി ചിന്തിച്ചിരുന്ന മറഡോണയോടുള്ള ലോക ജനതയുടെ ആരാധാന അതിരുകള്‍ കവിഞ്ഞതാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക