സോഷ്യൽ മീഡിയ സൈറ്റായ എക്‌സിലെ ഔദ്യോഗിക ഗാർഡിയൻ എഡിറ്റോറിയൽ അക്കൗണ്ടുകളിൽ ഇനി പോസ്റ്റ് ചെയ്യില്ലെന്ന് വായനക്കാരെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദി ഗാർഡിയാന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണിത്.
ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ സമൂഹമാധ്യമമായ എക്‌സില്‍നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്.
ടോക്സിക്കും ഡിസ്റ്റർബിങ്ങുമായിട്ടുള്ള കണ്ടെൻറ്റുകളാണ് എക്‌സിലൂടെ പുറത്ത് വിടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഗാർഡിയൻ വളരെക്കാലത്തെ എക്സുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കുറച്ചധികം കാലമായി എക്‌സിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് തങ്ങൾ കരുതുന്നുണ്ടെന്നും ഗാർഡിയൻ അറിയിച്ചു. എന്തുകൊണ്ടാണ് ഈ പിന്മാറ്റം?
ഇലോൺ മസ്ക് സ്വന്തമാക്കിയതിന് ശേഷം എക്സിൽ വംശീയതയും വിദ്വേഷ പ്രചരണവും വ്യാപകമായെന്ന് ആരോപിച്ചാണ് നടപടി. ഇനി വാർത്തകളും ചിത്രങ്ങളും എക്സിൽ പത്രം പങ്കുവെക്കില്ല. എക്സിൽ തുടരുന്നത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുകയെന്ന് ഗാർഡിയൻ പ്രസ്താവനയിൽ പറഞ്ഞു. വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്സെന്നും മസ്ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്തുകയാണെന്നും ഗാർഡിയൻ ആരോപിച്ചു.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൽ ഉയർന്ന കാമ്പയിനുകൾ ഈ തീരുമാനത്തിൽ നിർണായകമായി. ഡൊണാൾഡ് ട്രംപിനെ പരസ്യമായി പിന്തുണച്ച മസ്ക്, എക്സിനെ രാഷ്ട്രീയ ആയുധമാക്കിയെന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്ന മസ്‌കിനെ പുതിയ സര്‍ക്കാരില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സ്യയെ നയിക്കാന്‍ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ഗാർഡിയൻ നേരിട്ട് ആർട്ടിക്കിളുകൾ എക്സിൽ പോസ്റ്റ് ചെയ്യില്ലെങ്കിലും, ഉപയോക്താക്കൾക്ക് തങ്ങളുടെ ആർട്ടിക്കിളുകൾ പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കാൻ സാധിക്കും. 2022ൽ ട്വിറ്ററിനെ മസ്ക് എറ്റെടുത്ത ശേഷമാണ് എക്സ് എന്ന് പേരുമാറ്റിയത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമിന്‍റെ വിശ്വാസ്യതയിൽ വൻ ഇടിവു സംഭവിച്ചതായി വ്യാപക വിമർശനമുയർന്നിരുന്നു.
ദ ഗാര്‍ഡിയന് എക്‌സില്‍ 10.7 ദശലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. 2022-ല്‍ ഇലോന്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയ ശേഷം പ്ലാറ്റ്‌ഫോം വിടുന്ന ആദ്യ വലിയ മാധ്യമ സ്ഥാപനമാണ് ഗാര്‍ഡിയന്‍. വിദ്വേഷം പ്രചരിപ്പിക്കാനും തന്റെ താത്പര്യങ്ങള്‍ക്കുമായി മസ്‌ക് എക്‌സിനെ ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം.
Content Highlight: Why did The Guardian leave X?