| Sunday, 8th August 2021, 11:22 am

ഇന്ത്യ ഉള്‍പ്പടെ ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പ്രത്യേക കൊവിഡ് ക്വാറന്റീന്‍ മാനദണ്ഡം ഏര്‍പ്പെടുത്തി ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഇന്ത്യ ഉള്‍പ്പടെ ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പ്രത്യേക കൊവിഡ് ക്വാറന്റീന്‍ മാനദണ്ഡം ഏര്‍പ്പെടുത്തി ഖത്തര്‍. കൊവിഡ് വ്യാപനത്തോത് കണക്കാക്കിയാണ് നീക്കമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുപ്രകാരം ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനും മറ്റ് എവിടെ നിന്നെങ്കിലും വാക്‌സിനെടുത്തവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീനുമാണ് നിര്‍ദേശിക്കുന്നത്.

ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ മാനദണ്ഡം.

ഖത്തറില്‍നിന്ന് വാക്‌സിനെടുത്തവരാണെങ്കില്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വ്യവസ്ഥ പാലിച്ചിരിക്കണം. രണ്ടാം ദിവസം പരിശോധനയില്‍ നെഗറ്റിവ് ഫലം കാണിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാം.

ഈ ആറു രാജ്യങ്ങളില്‍നിന്നുള്ള മറ്റു യാത്രക്കാരെല്ലാം നിര്‍ബന്ധമായും 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഒരേ വാക്‌സിന്‍ തന്നെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക് എന്തിനാണ് രണ്ട് തരത്തില്‍ ക്വാറന്റീന്‍ നിര്‍ദേശിക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Why did Qatar enforce COVID quarantine rules for Asian countries

Latest Stories

We use cookies to give you the best possible experience. Learn more