ദോഹ: ഇന്ത്യ ഉള്‍പ്പടെ ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പ്രത്യേക കൊവിഡ് ക്വാറന്റീന്‍ മാനദണ്ഡം ഏര്‍പ്പെടുത്തി ഖത്തര്‍. കൊവിഡ് വ്യാപനത്തോത് കണക്കാക്കിയാണ് നീക്കമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുപ്രകാരം ഖത്തറില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനും മറ്റ് എവിടെ നിന്നെങ്കിലും വാക്‌സിനെടുത്തവര്‍ക്ക് 10 ദിവസത്തെ ക്വാറന്റീനുമാണ് നിര്‍ദേശിക്കുന്നത്.
ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ മാനദണ്ഡം.
ഖത്തറില്‍നിന്ന് വാക്‌സിനെടുത്തവരാണെങ്കില്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ വ്യവസ്ഥ പാലിച്ചിരിക്കണം. രണ്ടാം ദിവസം പരിശോധനയില്‍ നെഗറ്റിവ് ഫലം കാണിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാം.
*Ministry of Public Health updates on travel and return policies to the State of Qatar *
The Ministry of Public Health has announced the following updates regarding the travel and return policy for COVID-19, effective midday on Monday, August 2, 2021: pic.twitter.com/CfQCKHLie1
— وزارة الصحة العامة (@MOPHQatar) July 30, 2021