പൂജാരി പാതി നഗ്നനായി ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ഭക്തര്‍ മാത്രം 'മാന്യ'മായി വസ്ത്രം ധരിക്കണമെന്ന് പറയുന്നത് എന്തിന്? ക്ഷേത്രത്തിനെതിരെ തൃപ്തി ദേശായി
പൂനെ: ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ‘മാന്യ’മായി വസ്ത്രം ധരിക്കണമെന്ന ഷിര്‍ദി സായിബാബ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി.
പൂജാരിക്കും ഭക്തനും രണ്ട് തരം അളവുകോല്‍ എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. ഭക്തര്‍ മാന്യമായി വസ്ത്രം ധരിച്ച് വരണം എന്ന ബോര്‍ഡുകള്‍ അപമാനകരമാണെന്നും എത്രയും പെട്ടെന്ന് അത്തരം ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നും തൃപ്തി ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്ഷേത്ര ട്രസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ബോര്‍ഡ് എടുത്തുമാറ്റാന്‍ ട്രസ്റ്റ് തയ്യാറായില്ലെങ്കില്‍ താനും മറ്റ് ആക്ടിവിസ്റ്റുകളും മഹാരാഷ്ട്രയില്‍ നേരിട്ടെത്തി എടുത്തുമാറ്റുമെന്നും തൃപ്തി പറഞ്ഞു.
പൂജാരി പാതി നഗ്നനായി നില്‍ക്കുന്നതിന് ഭക്തര്‍ പരാതി പറയുന്നില്ലല്ലോ എന്നും അവര്‍ ചോദിച്ചു.
ഇന്ത്യയില്‍, ഭരണഘടന തങ്ങളുടെ പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്, ആ അവകാശമനുസരിച്ച്, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ് അവര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക