കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ദുര്‍ഗാ പൂജ പാടില്ലെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. എന്തു കൊണ്ട് ഇരു മതത്തിലെയും വിശ്വാസികള്‍ക്ക് ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തികൂടെന്ന് മമത സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
മുഹറവും ദുര്‍ഗാഷ്ടമിയും അടുത്തടുത്ത ദിനങ്ങളിലായതിനാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഹറം ദിനത്തില്‍ പൂജ നടത്തുന്നതിന് മമത സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
മുഹറം ദിവസത്തില്‍ ദുര്‍ഗാ വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കാന്‍ സംഘപരിവാര്‍ തയ്യാറെടുക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു മുഹറം ദിനത്തിലെ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നത്. സെപ്റ്റംബര്‍ 30 നു വൈകീട്ട് മുതല്‍ ഒക്ടോബര്‍ ഒന്നു വൈകീട്ട് വരെയാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.
ഇതിനെതിരെ കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷത്ത് ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍ സര്‍ക്കാര്‍ മുസ്‌ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഹിന്ദുക്കളുടെ അവകാശങ്ങളില്‍ ഇടപെടുകയാണെന്ന് പരാതിപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് ഇരു വിഭാഗത്തിന്റെയും ആഘോഷങ്ങള്‍ ഒരുമിച്ച് നടത്തിക്കൂടെയെന്ന് കോടതി ചോദിച്ചത്. സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
Dont Miss: ‘ഉലകനായകനായി ആം ആദ്മിയും ?’; കെജ്രിവാള്‍ കമല്‍ഹാസനെ കാണാനെത്തുന്നു
“എന്തുകൊണ്ട് ഇരുവിഭാഗത്തിനും ഒരുമിച്ച് ആഘോഷിച്ച് കൂടാ? മത ഐക്യം ഉറപ്പിക്കേണ്ടത് സര്‍ക്കാരാണ്. നിങ്ങള്‍ ഇരുവിഭാഗവും തമ്മിലുള്ള അകലം കൂട്ടുകയാണോ? അവരെ ഐക്യത്തോടെ ജീവിക്കാന്‍ വിടണം. അവരെ വിഭജിക്കരുത്. അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം” കോടതി നിരീക്ഷിച്ചു.
നേരത്തെ വിജയദശമിയോട് അനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ മതകേന്ദ്രകളില്‍ ആയുധ പൂജ നടത്തുമെന്നു വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു ഇതിന്നു പിന്നാലെയായിരുന്നു സര്‍ക്കാര്‍ നിലപാട് കടുപിച്ച് രംഗത്തെത്തിയത്. സംഘപരിവാര്‍ സംഘടനകളോട ദുര്‍ഗാപൂജയുടെ മറവില്‍ തീക്കളി വേണ്ടെന്നും മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു.