പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്നാണ് പണ്ടുള്ളവര്‍ പറയുക. ഇന്നും ജീവിതചര്യയില്‍ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് ഈ തത്വം.
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രഭാതത്തില്‍ കഴിക്കുന്ന ഭക്ഷണം. എഴെട്ട് മണിക്കൂറിന്റെ ഇടവേളയ്ക്കുശേഷം കഴിക്കുന്ന ഭക്ഷണം. ഇത് ശരീരത്തിനു ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനുള്ള ഇന്ധനം പോലെയാണ്. ഒരാളുടെ ശരീരം ബേണിങ് മോഡോ സ്‌റ്റോറിങ് മോഡോ എന്നു മനസിലാക്കാന്‍ അയാളുടെ പ്രഭാത ഭക്ഷണശീലം പരിശോധിച്ചാല്‍ മതി.
പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് അപകടം
പ്രാതല്‍ കഴിച്ചില്ല എങ്കില്‍ അതിനര്‍ത്ഥം ഒരു ദിവസത്തിന്റെ അലസമായ തുടക്കം എന്നാണ്. പ്രഭാത ഭക്ഷണം കഴിച്ചില്ലെങ്കില്‍ ദിവസത്തിന്റെ ശേഷിക്കുന്ന സമയത്ത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്കു നയിക്കപ്പെടും.
പ്രാതലിന് എന്തൊക്കെ കഴിക്കാം
കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ മികച്ച കോമ്പിനേഷന്‍ ആവണം പ്രഭാതഭക്ഷണം.
കാര്‍ബോ ഹൈഡ്രേറ്റ്: ഉപ്പുമാവ്, ഇഡ്‌ലി, ദോശ, ബ്രഡ്, വീറ്റ്ഫ്‌ളെയ്ക്‌സ്
പ്രോട്ടീന്‍: പാല്, തൈര്, മുട്ടയുടെ വെള്ള, മുളച്ച ധാന്യങ്ങള്‍
വിറ്റാമിനുകളും ധാതുക്കളും: പഴങ്ങളും പച്ചക്കറികളും.