സമീപവര്‍ഷങ്ങളില്‍ ഇറക്കിയ നോട്ടുകളും നാണയത്തുട്ടുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് പരാതി. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്റ് (നാബ്) ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
മുംബൈ: കാഴ്ചയില്ലാത്തവര്‍ക്ക് അടുത്തകാലത്ത് പുറത്തിറക്കിയ നോട്ടുകള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതിയില്‍ മുബൈ ഹൈക്കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി.
സമീപവര്‍ഷങ്ങളില്‍ ഇറക്കിയ നോട്ടുകളും നാണയത്തുട്ടുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് പരാതി. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്റ് (നാബ്) ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ആറാഴ്ചയ്ക്കുള്ളില്‍ ആര്‍.ബി.ഐ വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
പുതുതായി നോട്ടുകളും നാണയങ്ങളും പുറത്തിറക്കുമ്പോള്‍ അന്ധര്‍ക്ക് കൂടി തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ അതിന്റെ ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നാബ് സെക്രട്ടറി ജോക്വിം റാപോസാണ് ഹര്‍ജി നല്‍കിയിരുന്നത്. മുന്‍പ് നോട്ടുകളില്‍ അവ തിരിച്ചറിയാന്‍ പ്രത്യേക മാര്‍ക്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. പുതിയ നോട്ടുകളിലെ ഡിസൈനില്‍ ഉണ്ടായിരിക്കേണ്ടണ്ട പ്രത്യേകതകള്‍ ആരാഞ്ഞ് റിസര്‍വ് ബാങ്ക് എഴുതിയ കത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സഹിതം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും റാപോസ് പറഞ്ഞു.
മുന്‍പ് ഇറക്കിയിരുന്ന നാണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതായും അവര്‍ പറയുന്നു. എന്നാല്‍ 100 ന്റെ നോട്ടിലും നാണയത്തുട്ടുകളിലും കാഴ്ചയില്ലാത്തവര്‍ക്ക് തിരിച്ചറിയാനുള്ള മാര്‍ഗങ്ങളില്ലെന്നും അവര്‍ പറയുന്നു.