| Sunday, 13th December 2020, 5:33 pm

പൗരത്വനിയമം നടപ്പിലാക്കാന്‍ കേന്ദ്രം പേടിക്കുന്നത് എന്തുകൊണ്ട്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസായിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. പക്ഷെ ഈ നിയമം നടപ്പിലാക്കാനുള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ല. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഒരടി പിറകോട്ട് പോകില്ലെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിയമം നടപ്പില്‍ വരുത്താന്‍ മടിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ ശക്തമാകുന്നുണ്ട്.

രാജ്യസുരക്ഷ, സാമ്പത്തികരംഗം, പ്രായോഗിക പ്രശ്നങ്ങളും നൂലാമാലകളും തുടങ്ങി നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ട ഘടകങ്ങളും മറ്റു പല കാരണങ്ങളും ഈ കാലതാമസത്തിന്റെ കാരണമായി സാമൂഹ്യനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയത്ത് തന്നെ ഇപ്പോള്‍ നടക്കുന്ന കര്‍ഷകസമരത്തില്‍ കേന്ദ്രം പലതവണ ചര്‍ച്ചക്ക് തയ്യാറായതിന്റെ പശ്ചാത്തലത്തില്‍ അന്ന് നടന്ന പൗരത്വനിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ പരാജയമായിരുന്നോവെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

ഈ വിഷയങ്ങളില്‍ ഡൂള്‍ന്യൂസ് കോളമിസ്റ്റായ ഫാറൂഖ് നടത്തിയ ചില നിരീക്ഷണങ്ങളിലേക്ക്, ഒപ്പം പൗരത്വഭേദഗതി നിയമം നടപ്പിലായാല്‍ അതിന്റെ യഥാര്‍ത്ഥ നടത്തിപ്പുകാര്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് അദ്ദേഹം നടത്തിയ നീരീക്ഷണങ്ങളും പങ്കുവെക്കുകയാണിവിടെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why BJP Central Govt is not implementing CAA, The reasons behind

ഡൂള്‍ന്യൂസ് ഡെസ്‌ക്