എന്തിനാണ് എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ വീണ്ടും സമരം ചെയ്യുന്നത്?
Daily News
എന്തിനാണ് എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ വീണ്ടും സമരം ചെയ്യുന്നത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th June 2015, 10:14 am

 


പണ്ടും ഇപ്പോഴും എഫ്.ടി.ഐ.ഐയെ ലക്ഷ്യമിടുന്നത് വലതുപക്ഷ ശക്തികളാണ്. കാരണം തീര്‍ത്തും രാഷ്ട്രീയപരമായല്ലെങ്കില്‍ കൂടി ഒരുതരത്തില്‍ എഫ്.ടി.ഐ.ഐ പ്രതിനിധീകരിക്കുന്നത് വലതുപക്ഷം ഭ്രഷ്ട് കല്പിച്ച മൂല്യങ്ങളെയാണ്



ഒപ്പീനിയന്‍ | അജിത്കുമാര്‍ ബി, കമാല്‍ കെ.എം


രാജ്യത്തെ പ്രമുഖ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഇതൊരു വാര്‍ത്തയല്ല, കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥി ആക്ടിവിസം രാജ്യത്ത് ഔട്ട് ഓഫ് ഫാഷന്‍ ആയിക്കൊണ്ടിരിക്കുകയാണ്.
എഫ്.ടി.ഐ.ഐ ദയാലുവായ ഭീകരജീവിയാണ്ഫ്രാങ്ക്‌സ്റ്റെയ്‌നിന്റെ ധീരമായ പദ്ധതി 50കളിലും 60 കളിലും നെഹ്‌റുവിയന്‍ സോഷ്യലിസത്താല്‍ സംരക്ഷിക്കപ്പെട്ട സാമൂഹ്യ സാംസ്‌കാരിക എഞ്ചിനിയറിങ്ങിന്റെ രൂക്ഷതപോലെ. സിനിമയെ പരിപോഷിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് രൂപം കൊടുക്കുകയെന്നതായിരുന്നു ആശയം. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ഫിലിം ഡിവിഷന്‍, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി തുടങ്ങിയ ഈ പ്രോജക്ടിന്റെ ഭാഗമായിരുന്നു. എന്‍.എഫ്.ഡി.സി, എഫ്.ഡി എന്നിവ ഉദ്യോഗസ്ഥവൃന്ദത്താല്‍ തഴയപ്പെടുകയും അവയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്തു.

പക്ഷെ എഫ്.ടി.ഐ.ഐയ്ക്ക് ആ വിധിയുണ്ടായില്ല. ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നിട്ടും ഓരോ വര്‍ഷവും ഇവിടേക്ക് ഒഴുകിയെത്തുന്ന യുവരക്തങ്ങള്‍ എഫ്.ടി.ഐ.ഐയെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. ലോകസിനിമകള്‍ കൊണ്ട് ഊട്ടി വളര്‍ത്തിയ എഫ്.ടി.ഐ.ഐ അതിനു രൂപംകൊടുത്തവരുടെ പ്രതീക്ഷകള്‍ക്കും മുകളില്‍ വളര്‍ന്നു. എഫ്.ടി.ഐ.ഐയ്ക്ക് മൂക്കുകയറിടാന്‍ ഇപ്പോള്‍ ആവില്ല, അതിന്റെ ലക്ഷ്യങ്ങളും സര്‍ഗാത്മകമായ ചിന്തകളെക്കുറിച്ചുള്ള സ്വപ്‌നങ്ങളും അനിയന്ത്രിതമായ പ്രകടനങ്ങളും ഇല്ലാതാക്കാന്‍ ആവില്ല.

chahan പണ്ടും ഇപ്പോഴും എഫ്.ടി.ഐ.ഐയെ ലക്ഷ്യമിടുന്നത് വലതുപക്ഷ ശക്തികളാണ്. കാരണം തീര്‍ത്തും രാഷ്ട്രീയപരമായല്ലെങ്കില്‍ കൂടി ഒരുതരത്തില്‍ എഫ്.ടി.ഐ.ഐ  പ്രതിനിധീകരിക്കുന്നത് വലതുപക്ഷം ഭ്രഷ്ട് കല്പിച്ച മൂല്യങ്ങളെയാണ്:  വാണിജ്യ വിനോദങ്ങള്‍ക്കും, അശ്ലീല കലഹപ്രേരണകള്‍ക്കും കള്ളപ്രചരണങ്ങള്‍ക്കും എതിരായി ചിന്താ സ്വാതന്ത്ര്യം, വിമര്‍ശന മനോഭാവം, സ്വപ്‌നം കാണാനുള്ള ധൈര്യം, സാംസ്‌കാരിക വിഷയത്തില്‍ അതിര്‍ത്തികള്‍ പരിഗണിക്കാതിരിക്കുക, സാര്‍വ്വത്രികമായ ആദര്‍ശഐക്യം, ആധിപത്യങ്ങളെ വണങ്ങാതിരിക്കല്‍, കലയിലെ ഉയര്‍ന്ന മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കല്‍,  തുടങ്ങിയവയെ.

ഇന്ത്യന്‍ സിനിമയിലെ അതികായക സംവിധായകന്മാരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ഗിരിഷ് കസറവല്ലി, കെ.ജി ജോര്‍ജ്, സയ്യിദ് മിശ്ര, കുന്ദന്‍ സിങ്, വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബെന്‍സാലി, ഡേവിഡ് ധവാന്‍, കുമാര്‍ സഹാനി, സുഭാഷ് ഗായ്, മണി കൗള്‍, ജോണ്‍ എബ്രഹാം, കേതന്‍ മെഹ്ത, വിനയ് ശുക്ല, ജഹ്നു ബറ്വ, എ.കെ ബിര്‍, ഷാജി എന്‍.കരുണ്‍, സന്തോഷ് ശിവന്‍, വേണു, രാമചന്ദ്രബാബു, അനില്‍ മെഹ്്ത, കെ.കെ മഹാജന്‍, മധു അമ്പാട്ട്, എഡിറ്റര്‍മാരായ ബീനാ പോള്‍, രേണു സലുജ, സൗണ്ട് റെക്കോഡിസ്റ്റുകളായ അനുപ് ദേവ്, ദേവ്ദാസ്, കൃഷ്ണനുണ്ണി എന്നിവ എഫ്.ടി.ഐ.ഐ നിന്നും പുറത്തിറങ്ങിയവരില്‍ ചിലരാണ്.

ഇന്ത്യന്‍ സിനിമയ്ക്ക് നവീന നിലവാരങ്ങള്‍ കൊണ്ടുവന്ന റസൂല്‍ പൂക്കുട്ടി, സേതു, രാജീവ് രവി, ഉമേഷ് കുല്‍ക്കര്‍ണി, അമിത് ദത്ത, അവിനാഷ് അരുണ്‍… തുടങ്ങി നിരവധി സിനിമാക്കാരേയും സാങ്കേതിക വിദഗ്ധരെയും കഴിഞ്ഞ ദശാബ്ദങ്ങളില്‍ എഫ്.ടി.ഐ.ഐ ഉല്പാദിപ്പിച്ചിരുന്നു.


മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനെ അവതരിപ്പിച്ചതാണ് മികവ് എന്നവകാശപ്പെടുന്ന ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ അക്കാദമിക് ഭരണവുമായി ബന്ധപ്പെട്ട എല്ലാ കീഴ്‌വഴക്കങ്ങളും നിര്‍ലജ്ജമായി ധിക്കരിച്ചിരിക്കുന്നു. അദ്ദേഹം നിരവധി സോഫ്റ്റ്‌പോണ്‍ സിനിമകളും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്. സിനിമാ സംഘത്തിലെ രാജിവെച്ച നാലു അംഗങ്ങള്‍ ഒഴികെ പുതിയ ഗവേണിങ് കൗണ്‍സിലിലെ എല്ലാ നിയമനങ്ങളും കാവി സേനകളുടെ വിവിധ സംഘടകളുടെ ഭാഗമാണ്. ഇവര്‍ക്കൊന്നും സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.


ganjenഈ ലിസ്റ്റ് ഇങ്ങനെ നീളുന്നു. രാജ്യത്തെ സമ്പന്നമായിക്കൊണ്ടിരിക്കുന്ന സിനിമാ മേഖല, കലാമൂല്യമുള്ള സിനിമകള്‍, വിദ്യാഭ്യാസ, ഡോക്യുമെന്ററി ചിത്രങ്ങള്‍, ടെലിവിഷന്‍ എ്ന്നിവ പരിപോഷിപ്പിക്കുന്നതില്‍ എഫ്.ടി.ഐ.ഐയില്‍ നിന്നു പുറത്തിറങ്ങിയ നൂറുകണക്കിനു സംവിധായകരും, നിര്‍മാതാക്കളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇതൊന്നും തന്നെ എഫ്.ടി.ഐ.ഐയ്ക്കുമേല്‍ കോടാലി വെയ്ക്കാനുള്ള ശക്തികളെ ഇല്ലാതാക്കാനായിട്ടില്ല.


കൂടുതല്‍ വായനയ്ക്ക്

പ്രിയപ്പെട്ട മിസ്റ്റര്‍ ചൗഹാന്‍, എഫ്.ടി.ഐ.ഐ ചെയര്‍മാനായി നിയമിക്കപ്പെട്ട ഗജേന്ദ്ര ചൗഹാന് ഒരു തുറന്ന കത്ത്


90കളുടെ അവസാനങ്ങളില്‍ ആഗോളവത്കരണം വന്നതോടെയാണ് എഫ്.ടി.ഐ.ഐയ്‌ക്കെതിരെയുള്ള ആക്രമണം തുടങ്ങിയത്. സഹായധനം നല്‍കിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസം അവസാനിപ്പിക്കാനും ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇന്റസ്ട്രിക്കു കൈമാറാനും, അതിനെ ഒരു പോളിടെക്‌നിക് ആയി തരംതാഴ്ത്താനുമുള്ള ശ്രമങ്ങളെ കഴിഞ്ഞ 20 വര്‍ഷങ്ങളിലെ വിദ്യാര്‍ഥികള്‍ നിരവധി സമരങ്ങളിലൂടെ പ്രതിരോധിച്ചു. കാരണം തങ്ങള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെയും അതേമൂല്യങ്ങള്‍ ഭാവി തലമുറയ്ക്കും ലഭിക്കേണ്ടതുണ്ടെന്നും എഫ്.ടി.ഐ.ഐ വിദ്യാര്‍ഥികള്‍ക്ക് ബോധ്യമുണ്ടായിരുന്നു.

ഇപ്പോള്‍ അവസാന രക്തവും ഊറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനെ അവതരിപ്പിച്ചതാണ് മികവ് എന്നവകാശപ്പെടുന്ന ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ അക്കാദമിക് ഭരണവുമായി ബന്ധപ്പെട്ട എല്ലാ കീഴ്‌വഴക്കങ്ങളും നിര്‍ലജ്ജമായി ധിക്കരിച്ചിരിക്കുന്നു. അദ്ദേഹം നിരവധി സോഫ്റ്റ്‌പോണ്‍ സിനിമകളും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളാണ്. സിനിമാ സംഘത്തിലെ രാജിവെച്ച നാലു അംഗങ്ങള്‍ ഒഴികെ പുതിയ ഗവേണിങ് കൗണ്‍സിലിലെ എല്ലാ നിയമനങ്ങളും കാവി സേനകളുടെ വിവിധ സംഘടകളുടെ ഭാഗമാണ്. ഇവര്‍ക്കൊന്നും സിനിമയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.

strikeഎന്തിനാണ് വിനാശകരമായ ഈ നീക്കം? പുതുതായി നിയമിതരായവരുടെ പ്രതികരണങ്ങളില്‍ ഉത്തരം വ്യക്തമാണ്. “ദേശീയത”, “ഇന്ത്യന്‍ സംസ്‌കാരം” എന്നിവയില്‍ എഫ്.ടി.ഐ.ഐ അവര്‍ക്ക് ചിലതു പഠിപ്പിക്കാനുണ്ട്. ചിന്താ സ്വാതന്ത്ര്യവും, സര്‍ഗാത്മകമായ വിമര്‍ശനവും അവശേഷിക്കുന്ന അവസാന ഇടവും അവര്‍ക്ക് ഇല്ലാതാക്കേണ്ടതുണ്ട്.

ബറോഡയിലെ എം.എസ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ കലാസാംസ്‌കാരിക ഡിപ്പാര്‍ട്ട്‌മെന്റ് നശിപ്പിച്ചതില്‍ നിന്നും ആരംഭിച്ച ക്രമാനുഗതമായ നശീകരണം എന്ന ആശയത്തിന്റെ ഭാഗമാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിയന്‍ റിസര്‍ച്ച്, അലിഖഢ് യൂണിവേഴ്‌സിറ്റി, ഐ.ഐ.ടി ചെന്നൈ തുടങ്ങിയവയ്ക്ക് എന്തു സംഭവിച്ചുവെന്നത് പിന്നീട് നമ്മള്‍ കണ്ടതാണ്. അവസാനിക്കുന്നതിനു മുമ്പ് അവശേഷിക്കുന്ന ചിന്താ, അഭിപ്രായ സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കാനാണ് ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.

IFFIദേശവിരുദ്ധര്‍ എന്നു പറഞ്ഞ് വിദ്യാര്‍ഥികളെ ആര്‍.എസ്.എസ് കുറ്റപ്പെടുത്തുന്നു. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നും വളരെ കുറഞ്ഞ സീറ്റിലേക്കുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി അധികഠിനമായ എന്‍ട്രന്‍സ് പരീക്ഷയെ നേരിടേണ്ടതുണ്ട്. എന്താണ് എന്‍ട്രന്‍സ് പരീക്ഷ ദേശവിരുദ്ധരെ തെരഞ്ഞെടുക്കാന്‍ വേണ്ടിയുള്ളതാണോ? അല്ല. പ്രശ്‌നം ഇവിടെ നിന്നും പഠിപ്പിക്കുന്നകാര്യങ്ങളാണ് സംസ്‌കാരം സ്വാതന്ത്ര്യം, നീതി, സമത്വം, ഐക്യം, പവിത്രത, കലയിലൂടെയുള്ള സാമൂഹ്യ ലക്ഷ്യം തുടങ്ങി വലതു ശക്തികള്‍ പുച്ഛിക്കുന്ന മൂല്യങ്ങളുടെ പ്രഭാവം വിദ്യാര്‍ഥികളില്‍ വളര്‍ത്തുകയെന്ന കുറെ നല്ല മനുഷ്യമനസുകളുടെ സ്വപ്‌നമാണ്  ഇവിടെ പ്രശ്‌നം.

ഈ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതിരോധത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാവും. അതുകൊണ്ടാവാം എഫ്.ടി.ഐ.ഐ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നത്. അവിടെയുള്ള വിദ്യാര്‍ഥികള്‍ ശക്തമാകും ബുദ്ധിപരമായും ഈ സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തടയുകയും ചെയ്യുന്നു. നമുക്ക് പ്രതീക്ഷിക്കാം ഇത്തവണയും അവര്‍ ജയിക്കുമെന്ന്.

 

എഡിറ്ററും, എഫ്.ടി.ഐ.ഐ പൂര്‍വ്വ വിദ്യാര്‍ഥിയുമാണ് അജിത്കുമാര്‍.

സംവിധായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് കമാല്‍ കെ.എം