എന്തു കൊണ്ടാണ് ഞങ്ങളോട് മാത്രം ചോദ്യം ചോദിക്കുന്നത്? എതിര്‍ കക്ഷികളോടൊന്നും ചോദിക്കാനില്ലേ? -അയോധ്യ കേസില്‍ സുപ്രീം കോടതിയോട് മുസ്‌ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍
India
എന്തു കൊണ്ടാണ് ഞങ്ങളോട് മാത്രം ചോദ്യം ചോദിക്കുന്നത്? എതിര്‍ കക്ഷികളോടൊന്നും ചോദിക്കാനില്ലേ? -അയോധ്യ കേസില്‍ സുപ്രീം കോടതിയോട് മുസ്‌ലിം കക്ഷികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 8:13 pm

രാമക്ഷേത്ര-ബാബരി മസ്ജിദ് തര്‍ക്ക ഭൂമിക്കേസില്‍ സുപ്രീം കോടതി ബെഞ്ചിന്റെ കേസ് വിസ്താരത്തില്‍ കോടതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍.

ബെഞ്ച് തങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും എതിര്‍കക്ഷികളോട്് എന്താണ് ചോദ്യങ്ങളൊന്നും ചോദിക്കാത്തതെന്നും കോടതിയില്‍ ചോദിച്ചു. എന്നാല്‍ അഭിഭാഷകന്‍ രാജീവ് ധവാന്റെ ചോദ്യത്തിന് കോടതി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും താങ്കള്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ് എന്നാണ് കോടതി മറുപടി പറഞ്ഞത്. ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗൊഗോയ് ഉള്‍പ്പെടുന്ന അഞ്ചംഗ ബെഞ്ചിനോടാണ് അഭിഭാഷകന്‍ ചോദ്യം ചോദിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാംലല്ലക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സി.എസ് വൈദ്യ നാഥന്‍ അനാവശ്യ പ്രസ്താവനയാണ് രാജീവ് ധവാന്‍ നടത്തിയതെന്ന് കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ഇത് അനാവശ്യ പ്രസ്താവനയല്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നാല്‍ എന്തുകൊണ്ടാണ് എന്നോട് മാത്രം ചോദ്യം ചോദിക്കുന്നതെന്ന് രാജീവ് ധവാന്‍ തിരിച്ചു ചോദിച്ചു.

നവംബര്‍ 17 ന് രാമക്ഷേത്ര-ബാബരി മസ്ജിദ് വിവാദ തര്‍ക്കഭൂമിക്കേസില്‍ വിധി വരുമെന്നാണ് സൂചന. അതിനാല്‍ ഡിസംബര്‍ 10 വരെ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറു മുതല്‍ സുപ്രീംകോടതിയില്‍ തുടര്‍ച്ചയായി അയോധ്യകേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. വാദം കേള്‍ക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 17 ആണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. രഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 നോടകം വിധി പുറപ്പെടുവിക്കാനാണ് കോടതിയുടെ നീക്കം. അന്തിമ വിധി വരികയാണെങ്കില്‍ 70 വര്‍ഷം നീണ്ട കേസിനായിരിക്കും അവസാനമാവുക.

ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2.77 ഏക്കര്‍ തര്‍ക്ക ഭൂമി രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കായി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്.