ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളത്തിനിടെ മദ്യക്കുപ്പിയും ഗ്ലാസും ഉയര്‍ത്തി ബി.ജെ.പി എം.പി.
പ്രവേഷ് സാഹിബ് സിംഗ് വര്‍മയാണ് മദ്യക്കുപ്പി ഉയര്‍ത്തിയത്.
ദല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ചാണ് പ്രവേഷ് മദ്യക്കുപ്പി ഉയര്‍ത്തിപ്പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
”കൊവിഡ്19 കാലത്ത് 25,000 പേര്‍ മരിച്ചപ്പോള്‍, കേന്ദ്രഭരണപ്രദേശത്ത് മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദല്‍ഹി സര്‍ക്കാര്‍ പുതിയ എക്‌സൈസ് നയം രൂപീകരിക്കുന്ന തിരക്കിലായിരുന്നു.
ഇന്ന് 824 പുതിയ മദ്യശാലകള്‍ തുറന്നു. ജനവാസ മേഖലകളിലും കോളനികളിലും ഗ്രാമങ്ങളിലും ആളുകള്‍ മദ്യശാലകള്‍ തുറക്കുന്നു. പുലര്‍ച്ചെ 3 മണി വരെ മദ്യശാല തുറന്നിരിക്കും, സ്ത്രീകള്‍ക്ക് 3 വരെ മദ്യപിച്ചാല്‍ കിഴിവ് നല്‍കും. മദ്യം കഴിക്കാനുള്ള പ്രായപരിധി 25ല്‍ നിന്ന് 21 ആക്കി കുറച്ചു” പ്രവേഷ് പറഞ്ഞു.
പരമാവധി വരുമാനം നേടണമെന്നതാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുള്ളതെന്നും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി പഞ്ചാബില്‍ പോയ അദ്ദേഹം മദ്യസംസ്‌കാരം അവസാനിപ്പിക്കുമെന്ന് പറയുകയും എന്നാല്‍ ദല്‍ഹിയില്‍ മദ്യ ഉപഭോഗം വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Why A Delhi BJP MP Showed Up At Parliament With Liquor