Advertisement
World
കര്‍ത്താര്‍പ്പൂരിലേക്ക് വരുന്നവരായാലും അവര്‍ ഞങ്ങളുടെ അതിഥി; പാക്കിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 05, 02:27 pm
Saturday, 5th October 2019, 7:57 pm

ലാഹോര്‍: കര്‍ത്താര്‍പ്പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനായി ഇന്ത്യയില്‍ നിന്ന് ആരു വന്നാലും അവര്‍ ഞങ്ങളുടെ അതിഥിയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രത്യേക ഉപദേഷ്ടാവായ ഫിര്‍ദൗസ് ആഷിഖ് അവാന്‍. കര്‍ത്താര്‍പ്പൂരിലേക്ക് ആരു വന്നാലും അവരെ സ്വീകരിക്കുമെന്നും കര്‍ത്താര്‍പ്പൂര്‍ ഇടനാഴി രാഷ്ട്രീയ വിഷയമല്ല മറിച്ച് വിശ്വാസത്തിന്റെ കാര്യമാണെന്നാണ് പാക്കിസ്ഥാന്‍ വിശ്വസിക്കുന്നതായി അവര്‍ എ.എന്‍.ഐയോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കര്‍ത്താര്‍പ്പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ക്ഷണിച്ചിരുന്നു. മന്‍മോഹന്‍ സിംഗ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സിഖ് മത വിശ്വാസികള്‍ക്കിടയില്‍ അഭിമതനായ വ്യക്തിയായതിനാലാണ് ക്ഷണം എന്നാണ് പാക്കിസ്ഥാന്‍ ഇതിന് കാരണമായി പറഞ്ഞത്.

നവംബര്‍ 9നാണ് കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. പാക്ക്പഞ്ചാബിലെ സിഖ് പുണ്യസ്ഥലമായ ഗുരുദ്വാരയെയും ഇന്ത്യയിലെ പഞ്ചാബിലെ സിഖ് പുണ്യസ്ഥലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ് കര്‍ത്താര്‍പ്പൂര്‍ ഇടനാഴി. ഇടനാഴി വരുന്നതോടെ ഇന്ത്യയിലെ സിഖ് മതസ്ഥര്‍ക്ക് വിസയില്ലാതെ പാക്കിസ്ഥാനിലെ ഗുരുദ്വാരയിലേക്ക് സന്ദര്‍ശനം നടത്താനാവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിഖ് വിശ്വാസികളുടെ ആചാര്യനായ ഗുരു നാനാക്കിന്റെ 550ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന നവംബറില്‍ ഇടനാഴി പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 5000 തീര്‍ഥാടകര്‍ക്കാണ് പ്രവേശനമുണ്ടാകുക.പിന്നീട് ദിനംപ്രതി 10000 തീര്‍ഥാടകര്‍ക്ക് യാത്ര സാധ്യമാകുമെന്നാണ് വിദേശകാര്യവകുപ്പ് പറയുന്നത്.