ഹൈദരാബാദ്: ഇന്നലെ നടന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ്- സണ്‍റെസേഴ്‌സ് ഹൈദരാബാദ് മത്സരം അക്ഷരാര്‍ത്ഥത്തില്‍ ബൗളര്‍മാരുടെ മത്സരമായിരുന്നു ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിനെ പഞ്ചാബ് 132 റണ്ണില്‍ എറിഞ്ഞിടുകയായിരുന്നു. യുവതാരം അങ്കിത് രാജ്പുതിന്റെ സൂപ്പര്‍ ബൗളിങ് പ്രകടനമായിരുന്നു ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും പിടിച്ച നിര്‍ത്തിയത്.
നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അങ്കിത് രാജ്പുതിന്റെ അഞ്ചു വിക്കറ്റ് നേട്ടം. എന്നാല്‍ പഞ്ചാബ് ബൗളിങ് നിരയില്‍ നിന്ന് ഇന്നലെ ആരാധകരുടെ ഹൃദയം കവര്‍ന്നത് മറ്റൊരു ഇന്ത്യന്‍ താരമായ മനോജ് തിവാരിയായിരുന്നു. വ്യത്യസ്തമായ ആക്ഷനായിരുന്നു തിവാരിയെ കായികലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത്.
ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടെയും ഇന്ത്യന്‍ താരം കേദാര്‍ ജാദവിന്റെയും ബൗളിങ് കോംമ്പിനേഷനായാണ് കമന്റേറ്റര്‍മാര്‍ തിവാരിയുടെ പ്രകടനത്തെ വിലയിരുത്തിയത്. കൈവളരെ താഴ്ത്തി പന്തെറിഞ്ഞ താരത്തിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ് ആവുകയും ചെയ്തു.
ഹൈദരാബാദ് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലായിരുന്നു തിവാരിയുടെ രംഗപ്രവേശം. ഒരോവര്‍ മാത്രമെറിഞ്ഞ താരം മൂന്നു എക്‌സ്ട്രാ റണ്‍ ഉള്‍പ്പെടെ 10 റണ്‍സാണ് ഓവറില്‍ വഴങ്ങിയത്.
മത്സരത്തില്‍ പഞ്ചാബിനെ 119 ല്‍ ഒതുക്കിയ ഹൈദരാബാദ് മികച്ച വിജയം കൈവരിക്കുകയും ചെയ്തിരുന്നു. അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിനു ഓവര്‍ എറിഞ്ഞ ബേസില്‍ തമ്പി രണ്ടാമത്തെ പന്തില്‍ രാജ്പുതിനെ പുറത്താക്കുകയായിരുന്നു.
55/0 എന്ന നിലയില്‍ നിന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരം കൈവിട്ടത്. എട്ടാം ഓവര്‍ എറിഞ്ഞ റഷീദ് ഖാന്‍ കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് മത്സരത്തിലെ ആദ്യ പഞ്ചാബ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗെയിലിനെ പുറത്താക്കി ബേസില്‍ തമ്പി രണ്ടാം വിക്കറ്റ് നേടി.
വീഡിയോ കാണാം:
Who”s that? Malinga or Kedar Jadhav? https://t.co/fpDHlOD2Cc
— Lijin Kadukkaram (@KadukkaramLijin) April 27, 2018