| Monday, 27th July 2020, 8:22 am

'ഇതുവരെ ധാരാളം സ്വാതന്ത്ര്യവും ത്യാഗവും നല്‍കേണ്ടിവന്നു'; ജനാധിപത്യം ആശങ്കയിലെന്നും ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ബി.ജെ.പിക്കെതിരെയുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരെ #SpeakUpForDemocracy എന്ന ഡിജിറ്റല്‍ ക്യാംപെയിന്‍ രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ജനാധിപത്യം അപകടകരമായ അവസ്ഥയില്‍ എത്തി നില്‍ക്കുന്നതിനാല്‍ ഇന്ന് രാജ്യം മുഴുവന്‍ ആശങ്കയിലാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

#SpeakUpForDemocracy ക്ക് അതിന്റേതായ ഒരു സന്ദേശമുണ്ടെന്നും അത് പൊതുജനങ്ങളും ഭരണപക്ഷത്തിരിക്കുന്നവരും മനസ്സിലാക്കേണ്ടതുണ്ടെന്നും ഇന്ന് രാജ്യത്തിനകത്ത് നിലനില്‍ക്കുന്ന അന്തരീക്ഷം ഭയാനകമാണെന്നും കോണ്‍ഗ്രസ് ഡിജിറ്റല്‍ പ്രചാരണത്തില്‍ ഗെലോട്ട് പറഞ്ഞു.

‘ഇന്ന്, രാജ്യം മുഴുവന്‍ ആശങ്കാകുലരാണ്, കാരണം ജനാധിപത്യം അപകടത്തിലാണ്. #SpeakUpForDemocracy എന്നതിന്റെ അര്‍ത്ഥം ഈ പ്രോഗ്രാമിന് അതിന്റേതായ സന്ദേശമുണ്ട്, ഇത് ഒരു വശത്ത് പൊതുജനങ്ങളും മറുവശത്ത് ഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് രാജ്യത്തിനകത്തുള്ള അന്തരീക്ഷം ഭയാനകമാണ്, ”കോണ്‍ഗ്രസ് ഡിജിറ്റല്‍ പ്രചാരണത്തില്‍ അശോക് ഗെലോട്ട് പറഞ്ഞു.

ഇതുവരെ ധാരാളം സ്വാതന്ത്ര്യവും ത്യാഗവും നല്‍കേണ്ടിവന്നെന്നും സ്വാതന്ത്ര്യാനന്തരം ആ വിലയേറിയ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെട്ടുവെന്നും ഗോലോട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തങ്ങള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍വെച്ചിരിക്കുന്ന അഭ്യര്‍ത്ഥന പഴയ രാഷ്ട്രീയക്കാരന്‍ കൂടിയായ ഗവര്‍ണര്‍ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

”വളരെ പഴയ രാഷ്ട്രീയക്കാരനും, സൗഹാര്‍ദ്ദപരവും, പെരുമാറ്റ വൈദഗ്ധ്യവും, ഔദ്യോഗിക കാര്യങ്ങളില്‍ തന്റെ ഓഫീസിനോടും ഭരണഘടനാസ്ഥാപനത്തിനോടും മാന്യതപുലര്‍ത്തുകയും ചെയ്യുന്ന ഗവര്‍ണര്‍, ഉടന്‍ ഉത്തരവിടുമെന്നും തങ്ങള്‍ നിയമസഭ വിളിക്കുമെന്നും ഗെലോട്ട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more