' സ്വാതന്ത്ര്യം വേണ്ടവര്‍ രാജ്യം വിട്ടു പോവുക'; ജവാന്മാരെ മര്‍ദിക്കുന്ന യുവാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും
DSport
' സ്വാതന്ത്ര്യം വേണ്ടവര്‍ രാജ്യം വിട്ടു പോവുക'; ജവാന്മാരെ മര്‍ദിക്കുന്ന യുവാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th April 2017, 8:48 am

മുംബൈ: സി.ആര്‍.പി.എഫ് ജവാന്മാരെ ആക്രമിക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും.

ജവാന്മാരെ മര്‍ദിക്കുന്ന യുവാക്കളുടെ വീഡിയോ പോയ വാരം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ  സെവാഗായിരുന്നു ആദ്യം പ്രതികരിച്ചത്. അസംബന്ധം അവസാനിപ്പിക്കുക എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

തൊട്ടു പിന്നാലെ സംഭവത്തില്‍ പ്രതിഷേധവുമായി ഗംഭീറും രംഗത്തെത്തുകയായിരുന്നു. യുവാക്കളെ ഇന്ത്യ-വിരുദ്ധരെന്നു വിളിച്ച ഗംഭീര്‍ കശ്മീര്‍ ഇന്ത്യയുടേതാണെന്നും പറഞ്ഞു.

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായ ഗംഭീര്‍ സ്വാതന്ത്ര്യം വേണ്ടവര്‍ക്ക് രാജ്യം വിട്ടു പോകാമെന്നും ട്വീറ്റില്‍ പറയുന്നു.


Also Read: ‘പന്തു കൊണ്ട് ബാറ്റ്‌സ്മാ്ന്മാരെ കറക്കിയിടാന്‍ മാത്രമല്ല ബാറ്റുകൊണ്ട് ബൗളര്‍മാരെ അതിര്‍ത്തി കടത്താനും അറിയാമെടാ…’; തൊട്ടതൊക്കെ ബൗണ്ടറിയാക്കിയ സുനില്‍ നരെയ്‌ന്റൈ ഓപ്പണിംഗ് എന്‍ട്രിയെ വരവേറ്റ് ട്രോളന്മാര്‍


സമാനമായ രീതിയില്‍ നേരത്തെ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹറിന്റെ ഓണ്‍ലൈന്‍ ക്യാമ്പയിനെതിരേയും ഗംഭീര്‍ രംഗത്തെത്തിയിരുന്നു.