ലീഗ് വണ്ണിലെ മത്സരത്തിൽ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റെന്നിസ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. എംബാപ്പെ, നെയ്മർ, മെസി എന്നീ മുൻ നിര താരങ്ങൾ ഒരു ഇടവേളക്ക് ശേഷം മത്സരിക്കാനിറങ്ങിയ കളിയിലായിരുന്നു പി. എസ്.ജിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
ഇതോടെ 2018ന് ശേഷം റെന്നിസിനെതിരെ വിജയിക്കാൻ കഴിയാത്ത ക്ലബ്ബ് എന്ന ചീത്തപ്പേര് പി.എസ്.ജി ആവർത്തിച്ചിരിക്കുകയാണ്.
മത്സരം 65 മിനിട്ട് പിന്നിട്ടപ്പോൾ റെന്നിസ് താരം ഹമരി ട്രോറെ നേടിയ ഗോളിലാണ് പാരിസ് ക്ലബ്ബ് മത്സരത്തിൽ പരാജയപ്പെട്ടത്.
മത്സരത്തിൽ ഒരു ഗോളിന് പിന്നിലായിട്ടും ഒരു ഘട്ടത്തിലും തിരിച്ചു വരുമെന്ന തോന്നൽ ആരാധകരിലെത്തിക്കാൻ പ്രശസ്തമായ പി.എസ്.ജിയുടെ മുന്നേറ്റ നിരക്ക് സാധിച്ചില്ല. മത്സരത്തിൽ ആകെ ഒരു ഓൺ ഗോൾ ടാർഗറ്റ് മാത്രമേ എടുക്കാൻ പി.എസ്.ജിക്കായുള്ളൂ.
എന്നാൽ പി.എസ്.ജിയുടെ ലൈനപ്പ് സെറ്റ് ചെയ്യുന്നതിനെക്കുറിച്ച് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ഒരു കൂട്ടം ആരാധകർ. റെന്നിസ്നെതിരെയുള്ള മത്സരത്തിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ കോച്ച് ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല, ഇതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്.
എംബാപ്പെക്കും മൊറോക്കൻ താരമായ അഷ്റഫ് ഹക്കീമിക്കും കോച്ച് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു.
ഈ ആഴ്ച മാത്രം ടീമിനൊപ്പം ചേർന്ന എംബാപ്പെയെ മെസി, നെയ്മർ എന്നിവർക്കൊപ്പം ആദ്യ ഇലവനിൽ തന്നെ കോച്ച് കളത്തിലിറക്കും എന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. ഇതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്.
ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്നും 20 ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി മിന്നുന്ന ഫോമിലുള്ള എംബാപ്പെയെ ആദ്യ ഇലവനിൽ ഇറക്കുന്നതോടെ മികച്ച റിസൾട്ട് ഉണ്ടാക്കാൻ സാധിക്കും എന്ന് ആരാധകർ വിശ്വസിച്ചിരുന്നു. എന്നാൽ മത്സരം സമനിലയിലേക്ക് എത്തിക്കാൻ ലഭിച്ച ഒരു സുവർണാവസരം എംബാപ്പെ നഷ്ടപ്പെടുത്തി കളഞ്ഞിരുന്നു.
എംബാപ്പെ ആദ്യ ഇലവനിൽ ഇല്ലാത്തതിനാൽ “ഈ മണ്ടൻ കളി കാണാതെ ഞങ്ങൾ എൽ ക്ലാസിക്കോ കാണുമെന്നും, എംബാപ്പെ ബെഞ്ചിൽ തുടങ്ങി എന്നുമൊക്കെയാണ് ആരാധകർ ട്വീറ്റ് ചെയ്യുന്നത്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് കോച്ച് എംബാപ്പെയെ മൈതാനത്തിറക്കിയത്.
എന്നാൽ അടുത്തതായി ഫ്രഞ്ച് കപ്പിൽ പയേസ് ഡി കാസലിനെയാണ് പി.എസ്.ജി നേരിടുന്നത്.
പി.എസ്.ജിയുടെ ചിരവൈരികളും ടേബിളിലെ മുമ്പൻമാരുമായ മാഴ്സലെയെയാണ് റെന്നിസ് അടുത്ത മത്സരത്തിൽ നേരിടുന്നത്.
Content Highlights:Who will watch this stupid game when El Clasico is going on? PSG Fans protest