മികച്ച പരിശീലകനുള്ള അവാര്‍ഡ് നേടാന്‍ അര്‍ഹതയുള്ളവരുടെ ഫൈനല്‍ ലിസ്റ്റ് പ്രഖ്യാപിച്ച് ഫിഫ. ലോകകപ്പ് നേടിയ ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദേഷാംപ്‌സ്, ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് മടങ്ങിയ ക്രൊയേഷ്യന്‍ പരിശീലകന്‍ ഡാലിച്ചും റയല്‍ മാഡ്രിഡിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് നേടി കൊടുത്ത സിനദിന്‍ സിദാനും ഫിഫയുടെ ദി ബെസ്റ്റ് അവാര്‍ഡിനുള്ള ലിസ്റ്റില്‍ ഇടം നേടി.
കൂടാതെ പ്രീമിയര്‍ ലീഗ് നേടിയ പെപ് ഗാര്‍ഡിയോള, ജുവന്റസിന്റെ മാസിമിലാനോ അല്ലെഗ്രി, ബാഴ്‌സലോണ പരിശീലകന്‍ വാല്‍വേര്‍ടെ എന്നിവരും യൂറോപ്പ ലീഗ് കിരീടം നേടിയ സിമയോണി, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം നേടിയ യുര്‍ഗന്‍ ക്‌ളോപ്പ് എന്നിവരും ലിസ്റ്റില്‍ ഇടം നേടി.
ലോകകപ്പില്‍ സെമി പ്രവേശനം നേടിയ ഇംഗ്ലണ്ടിന്റെ ഗരേത് സൗത്ത് ഗേറ്റ്, ബെല്‍ജിയത്തിന്റെ റോബര്‍ട്ടോ മാര്‍ടീനസ് എന്നിവര്‍ക്ക് പുറമെ റഷ്യയുടെ പരിശീലകന്‍ സ്റ്റാനിസ്ലാവ് ചെറിഷവും പട്ടികയില്‍ ഇടം നേടി. സെപ്റ്റംബര്‍ 24 ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.
Massimiliano Allegri (ITA) – Juventus
Stanislav Cherchesov (RUS) – Russia national team
Zlatko Dalic (CRO) – Croatia national team
Didier Deschamps (FRA) – France national team
Pep Guardiola (ESP) – Manchester City
Jurgen Klopp (GER) – Liverpool
Roberto Martinez (ESP) – Belgium national team
Diego Simeone (ARG) – Atletico Madrid
Gareth Southgate (ENG) – England national team
Ernesto Valverde (ESP) – Barcelona
Zinedine Zidane (FRA) – Real Madrid
നേരത്തെ ഫിഫയുടെ ബെസ്റ്റ് മെന്‍പ്ലെയര്‍ അവാര്‍ഡിന് അര്‍ഹരായവരുടെ ലിസ്റ്റ് പുറത്ത് വന്നിരുന്നു. മെസ്സി, ക്രിസ്റ്റിയാനോ, മോഡ്രിച്ച്, എംബാപ്പെ, ബെല്‍ജിയത്തിന്റെ ഡിബ്രൂയിന്‍, ഗ്രീസ്മാന്‍, ഹസാര്‍ഡ്, ഹാരി കെയിന്‍, സലാഹ്, വരാനെ എന്നിവരുള്‍പ്പെട്ട് പട്ടികയില്‍ നെയ്മറിന് ഇടം കിട്ടിയിരുന്നില്ല.
നെയ്മറിനെ കൂടാതെ പോഗ്ബയാണ് ഷോര്‍ട്ട്ലിസ്റ്റില്‍ ഇടംപിടിക്കാത്ത പ്രധാനതാരം. റഷ്യന്‍ ലോകകപ്പില്‍ യുവതാരത്തിനുള്ള പുരസ്‌ക്കാരവും ഗോള്‍ഡന്‍ ബോളും ലഭിച്ച എംബാപ്പെയും മോഡ്രിച്ചും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2016ല്‍ ആരംഭിച്ച പുരസ്‌കാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ലഭിച്ചത് ക്രിസ്റ്റ്യാനോയ്ക്കായിരുന്നു. മെസ്സിയായിരുന്നു രണ്ട് അവസരങ്ങളിലും രണ്ടാമത്. നെയ്മര്‍ വോട്ടിങ്ങില്‍ കഴിഞ്ഞ കൊല്ലം മൂന്നാമതായിരുന്നു. ബാലണ്‍ ഡി ഓര്‍ നല്‍കുന്നതില്‍ നിന്നും ഫിഫയും ഫ്രാന്‍സ് ഫുട്ബോളും പിരിഞ്ഞതോടെയാണ് “ദ ബെസ്റ്റ് ഫിഫ മെന്‍സ് പ്ലെയര്‍” പുരസ്‌കാരം ആരംഭിച്ചത്.
വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ തീരുമാനിക്കുക. സെപ്റ്റംബര്‍ 24ന് ലണ്ടനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍വെച്ചാണ് ജേതാവിനെ പ്രഖ്യാപിക്കുക.