ലോകകപ്പ് ഫുട്ബോൾ ആരവം അരങ്ങൊഴിഞ്ഞിരിക്കുകയാണ്. ഫുട്ബോൾ താരങ്ങൾ ഇനി അവരുടെ ക്ലബ്ബുകൾക്ക് വേണ്ടിയാകും മാറ്റുരയ്ക്കുക.
അതേസമയം 2022 അവസാനിക്കാറാകുമ്പോൾ വിവിധ സംഘടനകൾ ഫുട്ബോൾ സംബന്ധമായ പുരസ്കാരങ്ങൾ ബന്ധപ്പെട്ട പ്ലെയേഴ്സിന് നൽകി വരുന്നുണ്ട്. ഗോൾഡൻ ഫൂട്ട് പുരസ്കാരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബാലൻ ഡി ഓർ മുതലായ പ്രമുഖ പുരസ്കാരങ്ങൾ ഉൾപ്പെടെ ഇനി പ്രഖ്യാപിക്കാനുമുണ്ട്.
മെസിയും എംബാപ്പെയും തമ്മിലായിരിക്കും ബാലൻ ഡി ഓറിന് വേണ്ടിയുള്ള പുരസ്കാരത്തിൽ പരസ്പരം മത്സരിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നത് ഫുട്ബോൾ താരത്തിന് നൽകിവരുന്ന ഐ.എഫ്.എഫ്.എച്ച്.എസ് (I.F.F.H.S) പുരസ്കാരം ഇത്തവണ ആര് കരസ്ഥമാക്കും എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.
1988 മുതലാണ് ലോകത്തിലെ ഒരു വർഷത്തെ മികച്ച പ്രകടനം നടത്തുന്ന പുരുഷ, വനിതാ താരങ്ങൾക്കും ക്ലബ്ബുകൾക്കുമടക്കം നൽകുന്ന ഈ പുരസ്കാരം നിലവിൽ വന്നത്. 2020ൽ റോബർട്ടോ ലെവൻഡോവ്സ്കി ആണ് പ്രസ്തുത പുരസ്കാരത്തിന് അർഹനായത്.
ചരിത്രത്തിൽ അഞ്ച് തവണ മാത്രം നല്കപ്പെട്ട ഈ അവാർഡ് ലഭിക്കാൻ സാധ്യതയുള്ള താരങ്ങളുടെ സാധ്യത പട്ടിക ഇപ്പോൾ ഐ. എഫ്.എഫ്.എച്ച്.എസ് പുറത്ത് വിട്ടിട്ടുണ്ട്.
മൊത്തം ഇരുപത് താരങ്ങൾ അടങ്ങിയ പട്ടിക ഐ. എഫ്.എഫ്.എച്ച്.എസ് പുറത്ത് വിടുമ്പോൾ അതിൽ ഇടം പിടിക്കാൻ
സൂപ്പർ താരങ്ങളായ റൊണാൾഡോ, നെയ്മർ എന്നിവർക്ക് സാധിച്ചിട്ടില്ല.
കൂടാതെ പുരസ്കാരത്തിന് ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന നാല് താരങ്ങളുടെ ചുരുക്ക പട്ടികയും ഇവർ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരീം ബെൻസെമ, ലൂക്കാ മോഡ്രിച്ച്, കിലിയൻ എംബാപ്പെ, മെസി മുതലായവരാണ് ഈ നാല് താരങ്ങൾ.
പുരസ്കാരത്തിനായി മെസിയും എംബാപ്പെയും തമ്മിലായിരിക്കും കടുത്ത പോരാട്ടം നടക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം കരീം ബെൻസെമക്കും ഫുട്ബോൾ വിദഗ്ധർ സാധ്യത കൽപ്പിക്കപെടുന്നുണ്ട്.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിറ്റിക്ക്സ് എന്ന സംഘടനയാണ് പുരസ്കാരം നൽകിവരുന്നത്.
സമീപകാലത്ത് സജീവമായി ഫുട്ബോൾ കളിക്കുന്ന താരങ്ങളിൽ റോബർട്ടോ ലെവൻഡോവ്സ്കി മാത്രമാണ് ഈ പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കിയിട്ടുള്ളത്.
Content Highlights: Who will be the best footballer of the year? List is out; Ronaldo and Neymar is out