മുസ്‌ലിം വിദ്വേഷി മോസ്‌കോവാദി; ആരായിരുന്നു പാശ്ചാത്യ മാധ്യമങ്ങള് കൊട്ടിഘോഷിച്ച നവാല്നി ഫെബ്രുവരി 16നാണ് റഷ്യന് പ്രതിപക്ഷ നേതാവ് അലക്‌സി നവാല്നി റഷ്യയിലെ ജയിലില് വെച്ച് മരണപ്പെട്ടത്. തലകറങ്ങി വീണതിന് പിന്നാലെ മരണപ്പെട്ടുവെന്നാണ് പുറത്ത് വന്ന വാർത്തകൾ. ദുരൂഹ സാഹചര്യങ്ങളില് തുടര്ച്ചയായി മരണപ്പെട്ട പുടിന് വിമര്ശകരുടെ പട്ടികയിലേക്കാണ് നവാല്നിയുടെ പേരും കൂട്ടിച്ചേർക്കപ്പെട്ടത്. മരിച്ചതാണോ കൊന്നതാണോയെന്ന തരത്തിലുള്ള തലക്കെട്ടുകളിട്ട് മലയാള മാധ്യമങ്ങളടക്കം നവാൽനിയെ ആഘോഷമാക്കി. എന്നാൽ ജനാധിപത്യവാദിയെന്നും സമാധാന പ്രേമിയെന്നും പാശ്ചാത്യ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച നാവാൽനി യഥാർഥത്തിൽ ആരാണ്? എന്തായിരുന്നു റഷ്യൻ രാഷ്ട്രീയ ചരിത്രത്തിൽ നവാൽനിയുടെ പ്രസക്തി.
Contant Highlight: who was russian opposition activist alexei navalny