| Monday, 13th July 2020, 10:34 pm

പഴയ കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല; കൊവിഡ് വ്യാപനം ലോകത്ത് മോശമായ അവസ്ഥയിലെന്ന് ലോകാരോഗ്യസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ആഗോളതലത്തില്‍ കൊവിഡ് 19 വ്യാപനം മോശം തലത്തിലേക്ക് പടരുകയാണെന്ന് ലോകാരോഗ്യസംഘടന. കൊവിഡിന് മുന്‍പുള്ള ലോകത്തേക്ക് അത്ര പെട്ടെന്ന് മടങ്ങിപ്പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘പഴയകാലത്തേക്ക് ഒരു മടങ്ങിപ്പോക്കുണ്ടെന്ന് തോന്നുന്നില്ല’

യൂറോപ്പിലും ഏഷ്യയിലും ചില രാജ്യങ്ങള്‍ രോഗത്തെ വരുതിയിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.

രോഗത്തെ പ്രതിരോധിക്കാന്‍ സമഗ്രമായ പദ്ധതി രാജ്യങ്ങള്‍ക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകമാനം 1,31,31749 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 573200 പേര്‍ മരിച്ചു.

34,40430 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് രോഗവ്യാപനത്തില്‍ മുന്‍പില്‍. 18,67841 പേര്‍ക്കാണ് ബ്രസീലില്‍ രോഗം ബാധിച്ചത്.

പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 906380 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more