| Tuesday, 4th August 2020, 8:09 am

കൊവിഡ് 19; വാക്‌സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: കൊവിഡ് വ്യാപനത്തിന് വാക്‌സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാന്‍ നിലവില്‍ ലോകത്തിനുമുന്നില്‍ ഒരു ഒറ്റമൂലി ഇല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്റോസ് അഥാനം പറഞ്ഞു.

‘നിരവധി വാക്‌സിനുകള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. ആളുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു’

എന്നാല്‍ നിലവില്‍ അത്തരമൊരു ഒറ്റമൂലി ഇല്ലെന്നും ചിലപ്പോള്‍ ഇനി ഉണ്ടായില്ലെന്ന് വരാമെന്നും അഥാനം പറഞ്ഞു.

പരീക്ഷണത്തിലുള്ള വാക്‌സിനുകളുടെ ഫലം കാക്കുമ്പോള്‍ സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കര്‍ശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകത്താകമാനം 18442847 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 697180 പേര്‍ക്ക് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more